Challenger App

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തികമേഖലയിലെ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇന്ത്യ സ്വീകരിച്ച മിശ്രസമ്പദ് വ്യവസ്ഥ (Mixed Economy) പൊതുമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
  2. സോവിയറ്റ് യൂണിയനിൽ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത്.
  3. 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷനിൽ ജവഹർലാൽ നെഹ്‌റു ചെയർമാനും,ടി.ടി കൃഷ്‌ണമാചാരി വൈസ് ചെയർമാനുമായിരുന്നു.

    Ai, ii എന്നിവ

    Bഎല്ലാം

    Ci, iii എന്നിവ

    Dii മാത്രം

    Answer:

    A. i, ii എന്നിവ

    Read Explanation:

    സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തികമേഖല

    • സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ വളരെ പരിതാപകരമായിരുന്നു.
    • ലോകത്ത് അന്ന് നിലനിന്നിരുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥയുടേയും സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയുടേയും സമന്വയമായ മിശ്രസമ്പദ് വ്യവസ്ഥ (Mixed Economy) യാണ് ഇന്ത്യ സ്വീകരിച്ചത്.
    • അത് പൊതുമേഖലയ്ക്കാണ് പ്രാധാന്യം നൽകിയത്.
    • സ്വാതന്ത്ര്യാനന്തരം ജവഹർലാൽ നെഹ്റുവിന്റെ നേത്യത്വത്തിലുള്ള ഗവൺമെന്റ് സാമ്പത്തികമുന്നേറ്റം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുകയുണ്ടായി.
    • ഈ പദ്ധതികളിൽ പലതും സ്വാതന്ത്ര്യസമരകാലത്ത് പല കോൺഗ്രസ് സമ്മേളനങ്ങളിലും ചർച്ചചെയ്ത‌ിരുന്നവയാണ്.
    • കേന്ദ്രീകൃത സാമ്പത്തികാസൂത്രണമായിരുന്നു അവയിൽ പ്രധാനപ്പെട്ടത്.
    • സോവിയറ്റ് യൂണിയനിൽ നിന്നാണ് ഇന്ത്യ സാമ്പത്തികാസൂത്രണം എന്ന ആശയം കൈക്കൊണ്ടത്.

    ആസൂത്രണ കമ്മീഷൻ

    • ഇന്ത്യയിലെ സാമ്പത്തികാസൂത്രണത്തിൻ്റെ ആസൂത്രണ കമ്മീഷൻ
      1950 മാർച്ച് 15 ന് ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു.
    • പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ചെയർമാനും ഗുൽസാരിലാൽ നന്ദ വൈസ് ചെയർമാനുമായിരുന്നു.
    • ടി.ടി കൃഷ്‌ണമാചാരി, സി.ഡി. ദേശ്‌മുഖ് എന്നിവർ അംഗങ്ങളുമായിരുന്നു

    Related Questions:

    'HEERA' എന്നതിന്റെ പൂർണ്ണ രൂപം?
    കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ച ആദ്യ ഭാരതീയൻ ?
    10 + 2 +3 എന്ന വിദ്യാഭ്യാസ രീതി കൊണ്ടുവന്നത്?
    ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം?
    ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?