Challenger App

No.1 PSC Learning App

1M+ Downloads
മലയാള സാഹിത്യകാരനും ഗവേഷകനുമായ വെള്ളായണി അർജ്ജുനനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏവ 1. സർവ്വവിജ്ഞാന കോശം ഡയറക്ടർ 2. 2008-ൽ പത്മഭൂഷൺ പുരസ്കാരം നേടി 3. മൂന്ന് ഡി-ലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരൻ 4. സാക്ഷരതാമിഷൻ ഡയറക്ടർ

A1,2,3ശരിയാണ്

B2,3,4ശരിയാണ്

C1,3,4ശരിയാണ്

D1,2,4ശരിയാണ്

Answer:

C. 1,3,4ശരിയാണ്

Read Explanation:

കേരളത്തിലെ ഒരു പ്രമുഖ ഭാഷാപണ്ഡിതനും, എഴുത്തുകാരനുമാണ് ഡോ.വെള്ളായണി അർജ്ജുനൻ (Vellayani Arjunan). പഴയ തിരുവിതാംകൂറിലെ വെള്ളായണിയിൽ കൃഷിക്കാരനായ ജി.ശങ്കരപ്പണിക്കരുടെയും വീട്ടമ്മയായ നാരായണിയുടെയും മകനായി 1933 ഫെബ്രുവരി 10-നാണ് വെള്ളായണി അർജുനൻ ജനിച്ചത്. മലയാളത്തിൽ മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദം നേടിയ ശേഷം കൊല്ലം ശ്രീനാരായണ കോളേജിൽ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ പോയി. പിന്നീട് അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ ആദ്യത്തെ മലയാളം അദ്ധ്യാപകനായി, അവിടെ നിന്ന് 1964-ൽ പിഎച്ച്ഡി ബിരുദം നേടി.


Related Questions:

ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?
സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
ഇന്ത്യൻ ലാംഗ്വേജ് (ട്രാൻസ‌ലേഷൻ വിഭാഗത്തിൽ ക്രോസ്സ്‌വേർഡ് പുരസ്‌കാരം നേടിയ മലയാളി എഴുത്തുകാരൻ:
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാൻ' പുരസ്കാരം നേടിയ വ്യക്തി ആര് ?
2020 -ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായ നോവൽ