App Logo

No.1 PSC Learning App

1M+ Downloads

IT ആക്ടിലെ സെക്ഷൻ 43 (a) പരാമർശിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. സെക്ഷൻ 43 (a) ഒരു കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനത്തിന്റെ കാര്യത്തിൽ നഷ്ടപരിഹാരത്തിനായുള്ള ബാധ്യത സൃഷ്ടിക്കുന്നു.
  2. സെക്ഷൻ 43 (a) ഒരു കമ്പ്യൂട്ടറിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന സാഹചര്യത്തിൽ നഷ്ടപരി ഹാരത്തിനുള്ള ബാധ്യത സൃഷ്ടിക്കുന്നു.
  3. സെക്ഷൻ 43 (8) ഒരു കമ്പ്യൂട്ടറിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരത്തിനുള്ള ബാധ്യത സൃഷ്ടിക്കുന്നു.
  4. സെക്ഷൻ 43 (a) ഒരു കമ്പ്യൂട്ടറിന് തടസ്സം നേരിട്ടാൽ നഷ്ടപരിഹാരത്തിന് ബാധ്യത സൃഷ്ടിക്കുന്നു.

    Aഒന്നും രണ്ടും ശരി

    Bഒന്ന് തെറ്റ്, മൂന്ന് ശരി

    Cരണ്ട് തെറ്റ്, മൂന്ന് ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും രണ്ടും ശരി

    Read Explanation:

    • IT ആക്ടിലെ വകുപ്പ് 43 A പ്രകാരം ഒരു കമ്പനി/ ബോഡി/ കോർപ്പറേറ്റ്  അതിന്റെ ഉടമസ്ഥതയിലോ, നിയന്ത്രണത്തിലോ, ഓപ്പറേഷനിലോ ഉള്ള ഒരു കമ്പ്യൂട്ടർ റിസോഴ്‌സ് മുഖേന ഒരു വ്യക്തിയുടെ സെൻസിറ്റീവായ വ്യക്തിഗത ഡാറ്റയോ ,വിവരങ്ങളോ കൈവശം വയ്ക്കുകയോ കൈകാര്യം ചെയ്യുകയോ  ചെയ്യുകയാണെങ്കിൽ ന്യായമായ സുരക്ഷാ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും ഉറപ്പുവരുത്തേണ്ടതാണ്
    •  ഇവ നടപ്പിലാക്കുന്നതിൽ അശ്രദ്ധ കാണിക്കുകയും തൽഫലമായി ഏതെങ്കിലും വ്യക്തിക്ക് തെറ്റായ നഷ്ടം ഉണ്ടാകുന്ന പക്ഷം, ബാധിതനായ വ്യക്തിക്ക് നഷ്ടപരിഹാരം നൽകാൻ പ്രസ്തുത കമ്പനി/ ബോഡി/ കോർപ്പറേറ്റ് നിയമപരമായി ബാധ്യസ്ഥരാണ്.
    • IT ആക്ടിലെ വകുപ്പ് 43 ൻ്റെ ഉപവകുപ്പായ സെക്ഷൻ 43 (a) പ്രകാരം ഒരു കമ്പ്യൂട്ടറിലേക്ക് ഉടമസ്ഥന്റെയോ അല്ലെങ്കിൽ കമ്പ്യൂട്ടറിൻറെ ചുമതലയുള്ള വ്യക്തിയുടെയോ അനുവാദം കൂടാതെ അനധികൃതമായ മറ്റൊരു വ്യക്തിയുടെ  പ്രവേശനം(access) അല്ലെങ്കിൽ സുരക്ഷിതമായ പ്രവേശനം(secured access) നടക്കുന്ന പക്ഷം കമ്പനി നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്

    Related Questions:

    രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?
    ഐ. ടി. ആക്ട് 2000 പ്രകാരം, സൈബർ തീവ്രവാദത്തിനുള്ള പരമാവധി തടവു ശിക്ഷ എത്രയാണ് ?
    ഐടി നിയമത്തിലെ സെക്ഷൻ 43 പ്രതിപാദിക്കുന്നത്?
    ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?

    താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

    ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ?