App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ

2.പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

3.രക്തത്തിലെ കാൽസ്യം അയോണുകളുടെ തോത് താഴുമ്പോഴാണ് പാരാതോർമോൺ ഉൽപാദനത്തിനുള്ള ഉത്തേജനമുണ്ടാവുന്നത്.

4.പാരാതോർമോൺ ഹോർമോണിൻ്റെ പ്രവർത്തനഫലമായി അസ്ഥിമജ്ജയിൽ നിന്ന് കാൽസ്യം അയോണുകൾ
രക്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

A1,2,4

B1,2,3

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ Parathyroid hormone (PTH). പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അസ്ഥികോശങ്ങളുടെ പുന:സ്ഥാപനത്തിന് ഈ ഹോർമോൺ ആവശ്യമാണ്. രക്തത്തിലെ കാൽസ്യം അയോണുകളുടെ (Ca2+) തോത് താഴുമ്പോഴാണ് പാരാതോർമോൺ ഉൽപാദനത്തിനുള്ള ഉത്തേജനമുണ്ടാവുന്നത്. ഇതിന്റെ ഫലമായി അസ്ഥിമജ്ജയിൽ ഓസ്റ്റിയോക്ലാസ്റ്റ് പ്രവർത്തനം നടക്കുകയും രക്തത്തിലേക്ക് കൂടുതലായി കാൽസ്യം അയോണുകൾ എത്തിച്ചേരുകയും ചെയ്യുന്നു.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.വാസോപ്രസിൻ ആൻറി ഡൈ യുറട്ടിക് ഹോർമോൺ എന്നും അറിയപ്പെടുന്നു.

2.വാസോപ്രസിൻ ഉല്പാദനം കുറയുന്ന അവസ്ഥ ഡയബറ്റിക് ഇൻസിപിടസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു

Which hormone deficiency causes anemia among patients with renal failure?

ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ

Oxytocin hormone is secreted by:

ലവണജല തുലനാവസ്ഥ നിയന്ത്രിക്കുന്ന ഹോർമോൺ ഏത്?