App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

  2. ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

A1 മാത്രം ശരി

B2 മാത്രം ശരി

C1ഉം 2ഉം ശരി

D1ഉം 2ഉം തെറ്റ്

Answer:

A. 1 മാത്രം ശരി

Read Explanation:

അക്വാറീജിയ 

  • നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതം 
  • അക്വാറീജിയയിൽ  അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം - 1:3 
  • അക്വാറീജിയ കണ്ടുപിടിച്ചത് - ജാബിർ ഇബിൻ ഹയാൻ 
  • രാജകീയ ദ്രാവകം എന്നറിയപ്പെടുന്നു 
  • അക്വാറീജിയയുടെ മോളിക്യുലർ ഫോർമുല - Cl₃H₄NO₃(നൈട്രോ ഹൈഡ്രോക്ലോറിക് ആസിഡ് )
  • അക്വാറീജിയ ലായനിയുടെ നിറം - മഞ്ഞ 
  • കുലീന ലോഹങ്ങൾ ലയിക്കുന്ന ലായനി - അക്വാറീജിയ 
  • സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലായനി - അക്വാറീജിയ 
  • അക്വാറീജിയയുടെ തന്മാത്രാ ഭാരം - 172.39 
  • അക്വാറീജിയ ലായനിയിൽ ജൈവ വസ്തുക്കൾ ചേർക്കുന്നത് പൊട്ടിത്തെറിക്ക് കാരണമാകുന്നു 



Related Questions:

മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?

'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ് ?

അലൂമിനിയം ലോഹം നീരാവിയുമായി പ്രതി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ് ?

ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ, അലൂമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?