App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ് ?

Aസോഡിയം

Bമഗ്നീഷ്യം

Cമെർക്കുറി

Dയുറേനിയം

Answer:

C. മെർക്കുറി

Read Explanation:

അണുസംഖ്യ 80 ആയ മൂലകമാണ് രസം അഥവാ മെർക്കുറി. Hg ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളിനിറമുള്ള ഒരു ഡി-ബ്ലോക്ക് മൂലകമാണിത്. റൂം താപനിലയിലോ അതിനടുത്തോ ദ്രാവകാവസ്ഥയിലാവുന്ന ആറ് മൂലകങ്ങളിൽ ഒന്നാണ് രസം. സീസിയം, ഫ്രാൻസിയം, ഗാലിയം, റൂബിഡിയം എന്നീ ലോഹങ്ങളും ബ്രോമിൻ എന്ന അലോഹവുമാണ് മറ്റുള്ളവ. ഇവയിൽ മെർക്കുറിയും, ബ്രോമിനും മാത്രമാണ് എസ്ടിപിയിൽ ദ്രാവകമായവ.ക്വിക് സിൽ‌വർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതും മെർ‌ക്യുറിയാണ്‌.


Related Questions:

ഏറ്റവും കുറഞ്ഞ താപചാലകത ഉള്ള ലോഹം ഏത്?
Which is the best conductor of electricity?
മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ഏത്?
The property of metals by which they can be beaten in to thin sheets is called-