Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായത് എഴുതുക :

Aനിർദ്ദേശക തത്വങ്ങൾ ന്യായവാദാർഹങ്ങളാണ് (Justiciable). അവ ലംഘിക്കപ്പെട്ടാൽ പൗരന് കോടതിയെ സമീപിക്കാവുന്നതാണ്.

Bനിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ താൽപര്യങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിന് വേണ്ടി നില കൊള്ളുന്നു.

Cനിർദ്ദേശക തത്വങ്ങൾ ചില കാര്യങ്ങൾ ചെയ്യാൻ ഗവൺമെൻ്റിനോട് ആവശ്യപ്പെടുന്നു.

Dനിർദ്ദേശക തത്വങ്ങൾ സാമ്പത്തിക-സാമൂഹിക നീതിക്ക് ഊന്നൽ നൽകുന്നു.

Answer:

A. നിർദ്ദേശക തത്വങ്ങൾ ന്യായവാദാർഹങ്ങളാണ് (Justiciable). അവ ലംഘിക്കപ്പെട്ടാൽ പൗരന് കോടതിയെ സമീപിക്കാവുന്നതാണ്.

Read Explanation:

  • നിർദ്ദേശക തത്വങ്ങൾ (DPSP) ന്യായവാദാർഹമല്ല (Non-Justiciable).

  • അതായത്, ഭരണഘടനയുടെ ആർട്ടിക്കിൾ 37 അനുസരിച്ച്, ഇവ നടപ്പിലാക്കുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടാൽ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.

  • ഇവ രാഷ്ട്രത്തിന് വേണ്ടിയുള്ള ധാർമ്മിക നിർദ്ദേശങ്ങൾ മാത്രമാണ്.

  • സമൂഹത്തിന്റെ താൽപര്യങ്ങളും ക്ഷേമവും: DPSP-കൾ ഒരു ക്ഷേമരാഷ്ട്രം (Welfare State) സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

  • ചില കാര്യങ്ങൾ ചെയ്യാൻ ഗവൺമെൻ്റിനോട് ആവശ്യപ്പെടുന്നു: DPSP-കൾ രാഷ്ട്രം നിയമനിർമ്മാണം നടത്തുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളാണ്.

  • സാമ്പത്തിക-സാമൂഹിക നീതി: DPSP-കൾ സാമ്പത്തിക ജനാധിപത്യം ഉറപ്പുവരുത്താൻ ശ്രമിക്കുന്നു, കൂടാതെ സാമൂഹിക നീതിക്കും സമത്വത്തിനും ഊന്നൽ നൽകുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ഏതൊക്കെ നിർദ്ദേശ തത്വങ്ങളെയാണ് സ്വഭാവത്തിൽ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ കഴിയുക ?

  1. തുല്യജോലിക്ക് തുല്യ വേതനം നൽകുന്നു
  2. ശാസ്ത്രീയമായ രീതിയിൽ കൃഷി വികസിപ്പിക്കാൻ സംസ്ഥാനം ശ്രമിക്കും
  3. മതിയായ എല്ലാ ഉപജീവനമാർഗങ്ങളും ലഭ്യമാക്കുക

 

താഴെപ്പറയുന്ന ആശയങ്ങളിൽ ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ടവ ഏതൊക്കെയെന്ന് കണ്ടെത്തുക?

  1. ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി മാറ്റുകയാണ് ഇതിൻ്റെ ലക്ഷ്യം
  2. ഈ നിർദ്ദേശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതിയെ സമീപിക്കാവുന്നതാണ്
  3. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
  4. നയ രൂപീകരണത്തിലും പദ്ധതി നടത്തിപ്പിലും രാഷ്ട്രം പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതുമായ നിർദ്ദേശങ്ങളാണിവ
    The directive principles are primarily based on which of the following ideologies?
    താഴെപ്പറയുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാഷ്ട്രനയത്തെ സംബന്ധിക്കുന്ന നിർദ്ദേശക തത്വങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

    രാഷ്ട്ര നിർദ്ദേശക തത്വങ്ങളെപ്പറ്റിയുള്ള ശരിയായ വിവരമേത്?

    1. ഭരണഘടനയുടെ 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
    2. ഭരണഘടനയുടെ 30 മുതൽ 46 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
    3. ഭരണഘടനയുടെ 35 മുതൽ 53 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു
    4. ഭരണഘടനയുടെ 39 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്നു