App Logo

No.1 PSC Learning App

1M+ Downloads

വാത്സല്യനിധി പദ്ധതിയെ സംബന്ധിക്കുന്ന ഏറ്റവും യോജിക്കുന്ന പ്രസ്താവന ഏതാണ് ?

  1. പട്ടികജാതി വിഭാഗങ്ങളിൽ ഉൾപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ഒരു ലക്ഷം വരെ വരുമാന പരിധിയുള്ള മാതാപിതാക്കളുടെ പെൺകുട്ടികൾക്ക് നൽകുന്ന ഇൻഷുറൻസ് അധിഷ്ഠിത സമഗ്ര പദ്ധതി
  2. ഒ ബി സി വിഭാഗങ്ങളിലുള്ള പെൺകുട്ടികൾക്ക് നൽകുന്ന ധനസഹായം
  3. പട്ടികജാതി വകുപ്പും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി
  4. 'അമ്മ തൊട്ടിലിൽ' ജനിക്കുന്ന കുട്ടികൾക്ക് നൽകുന്ന ഒറ്റത്തവണ ധനസഹായം

    Aഎല്ലാം

    Bi മാത്രം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, iii എന്നിവ

    Read Explanation:

    • പട്ടികജാതിയിൽപ്പെട്ട പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ചതാണ് വാത്സല്യനിധി എന്ന ഇൻഷുറൻസ് പദ്ധതി • 2017 ഏപ്രിൽ 1 മുതൽ ജനിച്ച പെൺകുട്ടികൾക്കുള്ളതാണ് പദ്ധതി • പട്ടികജാതി വകുപ്പ് 138000 രൂപ നാല് ഇൻസ്റ്റാൾമെൻറ് ആയി പെൺകുട്ടിയുടെ പേരിൽ നിക്ഷേപിക്കും. കുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോൾ 3 ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി


    Related Questions:

    വിമുക്തി മിഷൻ എക്‌സൈസ് വകുപ്പിൻറെ കീഴിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ആവിഷ്‌കരിച്ച ആശയം ഏത് ?
    അടിയന്തിര സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന നിരാലംബരായ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
    കേരള സർക്കാരിൻ്റെ ആരോഗ്യകിരണം പദ്ധതിയുടെ ഗുണഭോക്താക്കൾ ആരാണ്?
    താഴെപ്പറയുന്ന വിവരണം പരിഗണിക്കുക: "ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തേക്കെങ്കിലും തൊഴിലുറപ്പ് നൽകിക്കൊണ്ട് ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവന സുരക്ഷ വർദ്ധിപ്പിക്കാൻ ഈ പദ്ധതി ശ്രമിക്കുന്നു. താഴെത്തട്ടിലുള്ള സമീപനത്തിലൂടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു". മുകളിലുള്ള വിവരണം താഴെപ്പറയുന്ന ഏത് സ്‌കീമിന് അനുയോജ്യമാണ്?
    രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?