Question:

ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി.

  2. 2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

  3. ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.

  4. ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.

A2 മാത്രം ശരി

Bഇവയൊന്നുമല്ല

Cഎല്ലാം ശരി

D1 മാത്രം ശരി

Answer:

C. എല്ലാം ശരി

Explanation:

ശുചിത്വ – മാലിന്യ സംസ്‌കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി രീതിയ്ക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുളള കൃഷിവികസനം എന്നീ മൂന്ന് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ഹരിത കേരളം മിഷന്‍. കേരളത്തിന്റെ സവിശേഷതകളായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിത ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഹരിത കേരള മിഷന്റെ മുഖ്യ ലക്ഷ്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനം പോലെയുളള പുതിയ വെല്ലുവിളികള്‍ നേരിടുന്നതിനുളള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും മിഷന്‍ ലക്ഷ്യമിടുന്നു. 2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. .ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.


Related Questions:

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി ?

കളികളിലൂടെ കുട്ടികളുടെ ശാരീരിക- മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?

വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?