Question:

സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി

  2. 1941-ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ആരംഭിച്ചത്. 

  3. പ്രഥമ സന്തോഷ് ട്രോഫി വിജയികൾ ബംഗാൾ ആയിരുന്നു.

  4. കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2022 ലാണ്.

Ai മാത്രം ശരി

Bഇവയൊന്നുമല്ല

Cഎല്ലാം ശരി

Div മാത്രം ശരി

Answer:

C. എല്ലാം ശരി

Explanation:

  • ഇന്ത്യൻ ഫുട്ബാൾ അസ്സോസ്സിയേഷന്റെ പ്രസിഡന്റും സന്തോഷ് എന്ന നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന മഹാരാജ സർ മന്മഥ നാഥ് റൊയ് ചൌധരിയുടെ പേരിലാണ് സന്തോഷ് ട്രോഫി മത്സരം ഏർപ്പെടുത്തിയത്.
  • 1941ൽ നടന്ന പ്രഥമ സന്തോഷ് ട്രോഫി മത്സരത്തിൽ ബംഗാൾ വിജയിക്കുകയും ഡൽഹി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
  • 2022ൽ നടന്ന മത്സരത്തിൽ പശ്ചിമബംഗാളിനെ രണ്ടാം സ്ഥാനക്കാരാക്കികൊണ്ട് കേരളം വിജയിച്ചു.

Related Questions:

ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ആസ്ഥാനം എവിടെ ?

2023-ലെ വനിതാ ഫുട്ബാൾ ലോകകപ്പ് മത്സരങ്ങളുടെ വേദി ?

2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ ക്രിക്കറ്റ്‌ താരം ആര് ?

ഒരു ഹോക്കി പന്തിന്റെ ഏകദേശ ഭാരം എത്ര ?