Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 1952-ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

Aസാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്

Bതിരഞ്ഞെടുപ്പിൽ CPI, 16 സീറ്റുകൾ കരസ്ഥമാക്കി

Cആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുകുമാർ സെൻ ആയിരുന്നു

D18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിച്ചിരുന്നു

Answer:

D. 18 വയസ്സ് പൂർത്തിയായ എല്ലാ പൗരന്മാർക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ലഭിച്ചിരുന്നു

Read Explanation:

  • 1952-ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിൽ വോട്ടവകാശത്തിനുള്ള പ്രായപരിധി 21 വയസ്സ് ആയിരുന്നു. പിന്നീട് 1989-ൽ 61-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വോട്ടിംഗ് പ്രായം 21-ൽ നിന്നും 18 ആയി കുറച്ചത്.

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ് 'സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ' (Universal Adult Franchise) അടിസ്ഥാനത്തിലാണ് നടന്നത്.

  • ഈ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) 16 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായി മാറി.

  • ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെൻ ആയിരുന്നു.


Related Questions:

പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യമേത് ?
ഭാഷയുടെ അടിസ്ഥാനത്തിൽ പുനഃസംഘടന കമ്മീഷൻ സംസ്ഥാന രൂപീകരിച്ചപ്പോൾ ചെയർമാനും മറ്റ് അംഗങ്ങളും ആരെല്ലാമായിരുന്നു?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സിംല കരാർ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു.
  2. കാർഗിൽ വിജയ ദിനം ജൂലൈ 16 ആണ്.
  3. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയാണ്.
  4. ബംഗ്ലാദേശ് സ്വതന്ത്രരാഷ്ട്രമായത് 1970ൽ ആണ്.
    ഇറോം ഷാനു ഷർമ്മിള എന്ന മനുഷ്യാവകാശ പ്രവർത്തക പട്ടാളത്തിൻ്റെ പ്രത്യേക അധികാരത്തിനെതിരെ ഏതു സംസ്ഥാനത്താണ് സമരം നടത്തിയിരുന്നത് ?
    സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?