Challenger App

No.1 PSC Learning App

1M+ Downloads
സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cലാൽ ബഹാദൂർ ശാസ്ത്രി

Dമൊറാർജി ദേശായി

Answer:

B. ഇന്ദിരാഗാന്ധി

Read Explanation:

1972 ജൂലൈ 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഒപ്പുവെച്ച കരാറാണ് ഷിംല കരാർ. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്. തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാകിസ്താൻ സൈനികരെ മോചിപ്പിച്ചതും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ നിയന്ത്രണരേഖ (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.


Related Questions:

ഇന്ത്യയിലെ 1952-ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി
പഞ്ചാബിലെ അമൃത്സർ സുവർണക്ഷേത്രത്തിൽ നിന്ന് സിക്ക് ഭീകരരെ തുരത്തിയ പദ്ധതി?
പ്രിവി പഴ്സ് നിർത്തലാക്കിയത് :
ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ ?