Question:

സൂയസ് കനാൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏത് ?

  1. ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തത്. 

  2. സൂയസ് കനാൽ ദേശസാത്കരിച്ചതോടെ ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.

  3. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ശക്തമായ ഇടപെടൽ മൂലം സഖ്യസേനകൾ യുദ്ധത്തിൽ നിന്ന് പിന്മാറി.

Aഒന്ന് മാത്രം ശരി

Bഎല്ലാം ശരി

Cമൂന്ന് മാത്രം ശരി

Dരണ്ട് മാത്രം ശരി

Answer:

B. എല്ലാം ശരി

Explanation:

ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി അഥവാ (Suez Crisis) ഉടലെടുത്തത്. ഫ്രഞ്ച്-ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിച്ചിരുന്ന സൂയസ് കനാൽ കമ്പനിയാണ് സൂയസ് കനാലിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു. ഈജിപ്തിലെ അസ്വാൻ അണക്കെട്ടിനു അമേരിയ്ക്ക നൽകാമെന്നേറ്റ ധനസഹായം പിൻവലിച്ചതിനെത്തുടർന്നാണ് കനാൽ ദേശസാത്കരിയ്ക്കുവാൻ അബ്ദുൾ നാസർ തീരുമാനിച്ചത്. ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടൽ കാരണം സഖ്യസേന പിന്മാറുകയാണുണ്ടായത്.


Related Questions:

താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?

IMF ന്റെ മാനേജിങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത ആര് ?

വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977 ൽ സ്ഥാപിതമായ സംഘടന ഏത് ?

2022 ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി (COP-27) വേദി ?

യു.എന്‍ വുമണിന്റെ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്?