- ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിലെഴുതിയ ഒരു ദേശഭക്തിഗാനമാണ് വന്ദേമാതരം സംസ്കൃത ഭാഷയിലെ ഏതാനും വാക്കുകളും ഇതിൽ ഉൾപ്പെടുന്നുണ്ട് 
- 1870 കളിൽ എഴുതപ്പെട്ട ഈ കവിത തന്റെ ആനന്തമഠം എന്ന നോവലിൽ കർത്താവ് ചേർത്തിരുന്നു 
- ബന്ദേ മാതരം എന്നും ഇത് ഉച്ചരിക്കപ്പെടാറുണ്ട്.  
- 1896- ലെ കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ കവിത ആലപിച്ചതോടെയാണ് ശ്രദ്ധയാകർഷിക്കുന്നത് 
- കവിതയുടെ ആദ്യത്തെ രണ്ട് വരികൾ ഇന്ത്യയുടെ ദേശീയഗീതമായി (National Song) കോൺഗ്രസ് പ്രവർത്തക സമിതി സ്വീകരിക്കുകയായിരുന്നു 
- ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം.  
- പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്.  
- ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.  
- ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന.  
- ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.