Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കോസിയസ്‌ക്കോയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
  2. മൗണ്ട് കോസിയസ്‌ക്കോയുടെ ഏകദേശ ഉയരം - 3228 മീറ്റർ 
  3. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയായ മുറേ നദി ഉത്ഭവിക്കുന്നത് കോസിയസ്‌ക്കോ പർവ്വതത്തിൽ നിന്നുമാണ് 
  4. ന്യൂ സൗത്ത് വെയിൽസിലെ കോസിയസ്‌ക്കോ നാഷനൽ പാർക്കിന്റെ ഭാഗമായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് 

    Aഒന്നും മൂന്നും തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    D. രണ്ടും മൂന്നും തെറ്റ്

    Read Explanation:

    മൗണ്ട് കോസിയസ്‌ക്കോ 🔹 ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 🔹 മൗണ്ട് കോസിയസ്‌ക്കോയുടെ ഏകദേശ ഉയരം - 2228 മീറ്റർ 🔹 ന്യൂസൗത്ത് വെയിൽസിലെ ഓസ്ട്രേലിയൻ ആൽപ്സ് പർവ്വതനിരകളിൽ നിന്നുമുത്ഭവിക്കുന്ന മുറേ നദി ദക്ഷിണസമുദ്രത്തിലാണ് പതിക്കുന്നത് 🔹 ന്യൂ സൗത്ത് വെയിൽസിലെ കോസിയസ്‌ക്കോ നാഷനൽ പാർക്കിന്റെ ഭാഗമായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് 🔹 പോളിഷ് പര്യവേക്ഷകനായ പോൾ സ്ട്രെസെലെക്കി 1840 -ൽ പോളിഷ് സാംസ്കാരിക - രാഷ്ട്രീയ നായകനായ തദ്യൂസ് കോസ്സിയൂസ്കോയുടെ പേരിലാണ് മൗണ്ട് കോസിയസ്‌ക്കോ എന്ന് നാമകരണം ചെയ്തത്


    Related Questions:

    Q. വിവിധ ശിലകളെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ, ഉയരുന്ന ഉരുകിയ ശിലാദ്രവം, ഭൗമോപരിതലത്തിൽ വെച്ചോ, ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞു, രൂപപ്പെടുന്ന ശിലകളാണ്, അവസാദ ശിലകൾ.
    2. കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുന്നു. ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ, പാളികളായി നിക്ഷേപിക്കപ്പെടുകയും, അവ ഉറച്ച്, വിവിധ തരം കായാന്തരിത ശിലകളായി മാറുകയും ചെയ്യുന്നു.
    3. പാളികളായി രൂപപ്പെടുന്നത് കൊണ്ട്, കായാന്തരിത ശിലകൾ ‘അടുക്കു ശിലകൾ’ എന്നറിയപ്പെടുന്നു.
    4. ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ, ശിലകൾ ഭൗതികമായും, രാസപരമായും, മാറ്റങ്ങൾക്ക് വിധേയമായാണ്, ആഗ്നേയ ശിലകൾ രൂപപ്പെടുന്നത്.

      താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

      1. അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു
      2. നൈട്രസ് ഓക്സൈഡ് (N₂O) ഒരു ഹരിതഗൃഹവാതകമാണ്.
      3. ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്.
      4. അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു
        സമുദ്രതട വ്യാപനം(Sea floor spreading) എന്ന് പ്രതിഭാസം ഇവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
        വായു മലിനീകരണത്തിന് കാരണമാകുന്ന മനുഷ്യനിർമിതമായ കാരണമേത് ?
        ലോകത്തിലെ ഏറ്റവും പുരാതനം എന്ന് കരുതപ്പെടുന്ന വനം കണ്ടെത്തിയത് എവിടെയാണ് ?