Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ? 

1) ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് രൂപം കൊണ്ടത്.

2) 3 മലയാളി വനിതകൾ പങ്കെടുത്തു.

3) ഡ്രാഫ്റ്റിംങ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ Dr. രാജേന്ദ്ര പ്രസാദ് ആയിരുന്നു.

4) K. M. മുൻഷി ഡ്രാഫ്റ്റിംങ് കമ്മിറ്റിയിലെ ഒരു അംഗമായിരുന്നു.

A1,2,3,4

B1,2,4

C3,2

D1,2,3

Answer:

B. 1,2,4

Read Explanation:

  • 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്. 
  • രണഘടന നിർമ്മാണ സഭയിൽ മൊത്തം 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്.
  • പാക്കിസ്ഥാനിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ അംഗങ്ങൾ പിന്മാറിയതോടെ അവസാന അംഗസംഖ്യ 299 ആയി.
  •  അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ ,ആനി മസ്ക്രീൻ എന്നീ 3 വനിതകൾ ഉൾപ്പെടെ17 മലയാളികളാണ് ഭരണഘടന നിർമ്മാണ സഭയിൽ അംഗങ്ങളായി ഉണ്ടായിരുന്നത്.
  • നിയമ നിർമാണ സഭയുടെ ആദ്യത്തെ സമ്മേളനം 1946 ഡിസംബർ 9 - ന് ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്നു.
  • ഭരണഘടനാ കരട്‌ രൂപീകരണസമിതി (ഡ്രാഫ്റ്റിംഗ് കമ്മിറ്റി) അധ്യക്ഷനായിരുന്നത്‌ - ഡോ. ബി.ആര്‍ അംബേദ്കര്‍ ആയിരുന്നു.

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത്?
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന ആശയം ഏതു രാജ്യത്തിൽ നിന്നും കടമെടുത്തതാണ് ?
ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?
ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര ?