Challenger App

No.1 PSC Learning App

1M+ Downloads

1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത് ?

  1. ഉദാരവത്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഒഴിവാക്കി
  2. സ്വകാര്യവത്കരണനയം ഗവൺമെന്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ് 
  3. ആഗോളവത്കരണനയം താരിഫ് ഉയർത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്

A(1) ഉം (ii) ഉം ശരി

B(1) ഉം (iii) ഉം ശരി

C(ii) ഉം (iii) ശരി

D(iii) മാത്രം ശരി

Answer:

A. (1) ഉം (ii) ഉം ശരി

Read Explanation:

  • 1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു.

  • പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽകരണം".

  • 1990-ൽ ആണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണം തുടങ്ങിയത്.

  • നരസിംഹറാവു ആയിരുന്നു അപ്പോൾ പ്രധാനമന്ത്രി, ധനമന്ത്രി മൻമോഹൻ സിംഗ്

  • ഇന്ത്യയുടെ സാമ്പത്തികനില വളരെ മോശമായ 1990കളിൽ മന്മോഹൻ സിംഗ് എടുത്ത തീരുമാനമായിരുന്നു സാമ്പത്തിക പരിഷ്കരണം.

  • പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മികച്ച പിന്തുണ ഇതിനുണ്ടായിരുന്നു.

  • സാമ്പത്തിക പരിഷ്കരണം വിദേശ കമ്പനികൾക്ക്‌ ഇന്ത്യയിൽ വ്യവസായം തുടങ്ങുന്നതിനെ സഹായിച്ചു.

  • സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയെന്നതാണ് ഉദാരവൽക്കരണം എന്നതിനർത്ഥം.

  • ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ലോക സമ്പദ്വ്യവസ്ഥയുമായി കൂട്ടിയിണക്കി തുല്യനിലവാരത്തിലാക്കുകയും ലോക രാജ്യങ്ങൾക്കിടയിൽ കൂടുതൽപരസ്പരാശ്രയത്വം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രക്രിയയെ ആഗോളവൽകരണം എന്ന് വിളിക്കുന്നു.

  • ഉദാരവൽക്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങ ൾക്കും ഒഴിവാക്കി.

  • സ്വൊകാര്യവൽക്കരണനയം ഗവൺമെന്റ് ഉടമസ്ഥത സ്വൊകാര്യമേഖലക്ക് നല്കുന്നതാണ്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

  1. ഒരു രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ മറ്റ് സമ്പദ്‌വ്യവസ്ഥകൾക്ക് മുന്നിൽ ഇടപാടുകൾക്കായി തുറന്നു കൊടുക്കുന്നതിനെ ആഗോളവൽക്കരണം എന്ന് പറയുന്നു.
  2. ആഗോളവൽക്കരണം ഉണ്ടാകുമ്പോൾ ഉൽപ്പന്നങ്ങളും ഉല്പാദന ഘടകങ്ങളും സ്വതന്ത്രമായി നീങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നു.
  3. ലോക സമ്പദ് വ്യവസ്ഥയെ ഒറ്റ കമ്പോളമാക്കി മാറ്റുക എന്നതാണ് സാമ്പത്തികമായി ആഗോളവൽക്കരണത്തിൻ്റെ പ്രധാന ലക്ഷ്യം.
    Removing barriers or restrictions set by the Government is known as
    What was one of the main goals of the Industrial Policy after 1991?
    Incentivizing e-Governance is expected to reduce corruption mainly by:

    പുത്തൻസാമ്പത്തിക പരിഷ്കാരങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏത്

    1. ഇതിൽ നയങ്ങളെ രണ്ടായി തരംതിരിക്കുന്നു -സുസ്ഥിരമാക്കൽ നടപടികൾ 'ഘടനപരമായ പരിഷ്‌കാരങ്ങൾ
    2. സുസ്ഥിരമാക്കൽ നടപടികളിൽ അടവുശിഷ്ടത്തിലെ (ബാലൻസ് ഓഫ് പയ്മെൻറ് )കമ്മി പരിഹരിക്കുന്നതിനും ,പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടികൾ ലക്‌ഷ്യം വെച്ചത്
    3. ഘടനാ പരമായ പരിഷ്കാര നയങ്ങൾ ഹ്രസ്വകാല നടപടികളാണ്
    4. ഘടന പരമായ പരിഷ്കരണ നയങ്ങളിൽ സമ്പത്തു വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക അന്തരാക്ഷ്ട്ര മത്സര ക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം