Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയവയിൽ കോളാർ ഗോൾഡ് ഫീൽഡുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും, വലിപ്പമേറിയതുമായ സ്വർണ്ണഖനി
  2. 1804 ലാണ് ഇത് സ്വർണ്ണത്തിന്റെ നാടാണെന്ന് കണ്ടെത്തിയത്
  3. 1880 മുതൽ 1956 വരെ 800 ടണ്ണിലധികം സ്വർണ്ണം ഇവിടെ ഉത്പാദിപ്പിച്ചിട്ടുണ്ട്

    Aമൂന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cരണ്ടും മൂന്നും

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    കോളാർ ഗോൾഡ് ഫീൽഡ്

    • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും, വലിപ്പമേറിയതുമായ സ്വർണ്ണഖനിയാണ് കോളാർ ഗോൾഡ് ഫീൽഡ്

    • 1804 ൽ ജോൺ വാറൻ ബ്രിട്ടീഷ് ഗവൺമെന്റിന് വേണ്ടി വിഭവ ഭൂപടം നിർമ്മിച്ചതോടെയാണ് ഈ പ്രദേശം സ്വർണ്ണത്തിന്റെ നാടാണ് എന്ന് കണ്ടെത്തിയത്.

    • കർണ്ണാടകയിലെ ഉറിഗം എന്ന ഗ്രാമവും അതിനോടനുബന്ധിച്ച പ്രദേശവുമാണ് പിന്നീട് കെ. ജി. എഫ് (കോളാർ ഗോൾഡ് ഫീൽഡ്) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.

    • 1880 മുതൽ 1956 വരെ 800 ടെണ്ണിലധികം സ്വർണ്ണം ഉൽപാദിപ്പിച്ച് ലോകത്തിന്റെ ഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം രേഖപ്പെടുത്തി.


    Related Questions:

    കോളാർ ഗോൾഡ് ഫീൽഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ മുംബൈ ഹൈയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    1. അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു.
    2. 1974 ൽ കണ്ടെത്തി
    3. ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ONGC ആണ്
      ഇരുമ്പിന്റെ അംശമില്ലാത്ത ലോഹങ്ങളുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും പുനഃസ്ഥാപിക്കാൻ കഴിയുന്ന വിഭവങ്ങളുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക

      1. ഉപയോഗാനന്തരം തീർന്നുപോകുന്നില്ല
      2. ഉപയോഗത്തിനനുസരിച്ച് അളവ് കുറയുന്നു
      3. ഉദാഹരണങ്ങൾ : ഇരുമ്പ്, സ്വർണ്ണം, കൽക്കരി

        ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അലോഹധാതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. ലോഹത്തിന്റെ അംശമില്ലാത്ത ധാതുക്കൾ
        2. തിളക്കം, വഴക്കം, കാഠിന്യം തുടങ്ങിയ ഗുണങ്ങൾ താരതമ്യേന കുറവായിരിക്കും
        3. അലോഹധാതുക്കളെ രണ്ടായി തരം തിരിച്ചിരിക്കുന്നു