Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യ പാകിസ്ഥാൻ യുദ്ധങ്ങളും സമാധാനവും ആയി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യ-പാകിസ്ഥാൻ വിഭജനം കഴിഞ്ഞയുടൻ തന്നെ കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം 1947ൽ ഉണ്ടായി.
  2. കാശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്കായി നിർദ്ദേശിക്കപ്പെട്ടു.
  3. കാശ്മീർ പ്രശ്നം രണ്ട് ഗവൺമെന്റുകളും തമ്മിലുള്ള സഹകരണത്തിന് തടസ്സമായി.
  4. വിഭജന കാലത്ത് തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ചില്ല.
  5. സിന്ധു നദീജലം പങ്കിടുന്നതിന് 1960 ൽ ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജലക്കരാറിൽ ഒപ്പുവെച്ചു.

    A1, 2, 5 ശരി

    B3, 4 ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 1, 2, 5 ശരി

    Read Explanation:

    ● കാശ്മീർ ഒരു പ്രശ്നമായി രണ്ട് രാജ്യങ്ങൾക്കുമിടയിലായി നിലനിന്നെങ്കിലും, രണ്ട് ഗവൺമെന്റുകളും തമ്മിലുള്ള സഹകരണത്തിന് അത് തടസ്സമായില്ല. ● വിഭജന കാലത്ത് തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ചു.


    Related Questions:

    1965 ലെ പാക് യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. 1965 ൽ പാക് പട്ടാളം ആക്രമണം നടത്തിയ പ്രദേശങ്ങൾ - റാൻ ഓഫ് കച്ച് (1965 ഏപ്രിൽ), കശ്മീർ (1965 ഓഗസ്റ്റ്, സെപ്തംബർ).
    2. ഇന്ത്യൻ സൈന്യം ലാഹോർ വരെ മുന്നേറി.
    3. ഐക്യരാഷ്ട്രസഭ ഇടപ്പെട്ടിട്ടും ഇന്ത്യ യുദ്ധം അവസാനിപ്പിച്ചില്ല.
    4. താഷ്കന്റ് കരാർ ഒപ്പു വച്ച വർഷം - 1968.
    5. പാക് പ്രസിഡന്റ് ജനറൽ അയൂബ് ഖാനും ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ ആണ് താഷ്കന്റിൽ വച്ച് യുദ്ധവിരാമക്കരാറിൽ ഒപ്പ് വച്ചത്.
      ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി നടന്നത്?

      കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയത് 2002 ലാണ്.
      2. ഇന്ത്യ-പാക് സംഘർഷത്തിന് ഇത് കാരണമായി.
      3. ഇത് കാർഗിൽ മേഖലയിൽ മാത്രം ഒതുങ്ങി നിന്ന ഒരു സംഘർഷമായിരുന്നു.
      4. പാകിസ്ഥാൻ പട്ടാളവും മുജാഹിദീൻ തീവ്രവാദികളും പിടിച്ചെടുത്ത കാർഗിൽ മേഖല ഇന്ത്യൻ പട്ടാളം തിരിച്ചു പിടിച്ചു.
        ഇന്ത്യയുടെ വിദേശ നയത്തിൻ്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദൂങ്ങ് സമ്മേളനം നടന്നത് ഏത് രാജ്യത്തുവച്ചാണ് ?
        ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നെഹ്റുവിന്റെ മുമ്പിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ?