App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?

  1. പിത്തരസം വൃക്ക ഉൽപ്പാദിപ്പിക്കുന്നു
  2. പിത്ത രസത്തിൽ എൻസൈമുകൾ ഇല്ല
  3. പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു
  4. പിത്തരസം ഭക്ഷണത്തെ ക്ഷാര ഗുണമുള്ളതാക്കുന്നു

    Aiii മാത്രം തെറ്റ്

    Bi, iii തെറ്റ്

    Cii, iii തെറ്റ്

    Di, ii തെറ്റ്

    Answer:

    B. i, iii തെറ്റ്

    Read Explanation:

    കരൾ സ്രവിക്കുന്ന ദഹനരസമാണ് പിത്തം അഥവാ പിത്തരസം (ബൈൽ). ഇരുണ്ട പച്ചനിറമോ മഞ്ഞ കലർന്ന ബ്രൗൺ നിറമോ ഉള്ള ഈ സ്രവം ചെറുകുടലിൽ വച്ച് കൊഴുപ്പുകളുടെ ദഹനത്തിന് സഹായിക്കുന്നു. കരൾ സ്രവിക്കുന്ന ഈ ദ്രാവകം ഗാൾ ബ്ലാഡർ എന്ന പിത്തസഞ്ചിയിൽ ശേഖരിക്കപ്പെടുന്നു. പിന്നീട് ആവശ്യാനുസരണം ചെറുകുടലിലേയ്ക്ക് ഇവ സ്രവിക്കപ്പെടുന്നു. ബൈൽ അമ്ലങ്ങൾ, കൊളസ്ട്രോൾ, ഫോസ്ഫോലിപ്പിഡ്, ബിലിറൂബിൻ എന്നിവയാണ് ഇതിലെ പ്രധാനതന്മാത്രകൾ


    Related Questions:

    ഹരിതകസസ്യങ്ങൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നില്ല അതിനാൽ ഇവയെ _____ എന്ന് പറയുന്നു.

    ഉചിതമായ ഉത്തരം ബ്രാകെറ്റിൽ നിന്നും തിരഞ്ഞെടുത്ത്പൂരിപ്പിക്കുക

    1. വൃക്കയിൽ നിന്നും പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.
    2. വൃക്കയിലേക്ക് പോകുന്ന രക്ത കുഴലുകളിലെ രക്തത്തിൽ ------ അളവിൽ യൂറിയ, ജലം, മറ്റ് ഘടകങ്ങൾ കാണപ്പെടുന്നു.

    (കൂടിയ, കുറഞ്ഞ, മിതമായ)

    താഴെ പറയുന്നവയിൽ ശരിയായ ജോഡിയേത്?

    1. ഉളിപ്പല്ല് - ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ
    2. കോമ്പല്ല് - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
    3. ചർവണകം - ആഹാര വസ്തുക്കൾ കടിച്ചു മുറിക്കാൻ
    4. അഗ്രചർവണകം - ആഹാര വസ്തുക്കൾ കടിച്ചു കീറാൻ 
    വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?
    അന്തരീക്ഷ നൈട്രജനെ നൈട്രേറ്റ് ആക്കി മാറ്റുന്ന ഒരു ബാക്ടീരിയ ഏതാണ് ?