App Logo

No.1 PSC Learning App

1M+ Downloads
അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?

Aകാർബൺഡയോക്സൈഡ്

Bമീഥേൻ

Cക്ലോറോഫ്ലൂറോ കാർബൺ

Dഓസോൺ

Answer:

A. കാർബൺഡയോക്സൈഡ്

Read Explanation:

  • അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് കാർബൺ ഡൈ ഓക്സൈഡാണ്.
  • ഫോസിൽ ഇന്ധനങ്ങൾ (പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം) കത്തിക്കുന്നതിലൂടെയാണ് പ്രധാനമായും കാർബൺ ഡൈ ഓക്സൈഡ് അന്തരിക്ഷത്തിൽ എത്തുന്നത്.
  • കാടുകളും സമുദ്രങ്ങളും കാർബൺ ഡൈ ഓക്സൈഡിൻ്റെ ആഗിരണകേന്ദ്ര ങ്ങളാണ് (Sink)
  • വനങ്ങൾ കാർബൺ ഡൈ ഓക്സൈഡിനെ അവയുടെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുന്നു.
  • അതിനാൽ ഭൂവിനിയോഗ മാറ്റങ്ങൾമൂലമുള്ള വനനശീകരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് കൂട്ടുന്നു.
  • പ്രതിവർഷം ഇത് ഏകദേശം 0.5% എന്ന നിരക്കിൽ വർധിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു 

ഹരിതഗൃഹപ്രഭാവം (Green House Effect)

  • ഭൂമിയിൽ നിന്നുമുയർന്നു പോകുന്ന താപകിരണങ്ങൾ തിരികെ വീണ്ടും ഭൂമിയിൽ തന്നെ തിരിച്ചെത്തുന്ന പ്രതിഭാസം 
  • ഹരിതഗൃഹപ്രഭാവം കണ്ടെത്തിയത്‌- ജോസഫ് ഫോറിയർ
  • ഹരിതഗൃഹപ്രഭാവത്തിനു കാരണമാകുന്ന വാതകങ്ങൾ - ഹരിതഗൃഹ വാതകങ്ങൾ
  • ഹരിതഗൃഹ വാതകങ്ങൾ - കാർബൺ ഡയോക്സൈഡ്, മീഥേൻ, ക്ലോറോഫ്ലൂറോ കാർബൺ, നൈട്രസ് ഓക്സൈഡ്,ഓസോൺ
  • ഹരിതഗൃഹ വാതകങ്ങളിലുണ്ടാവുന്ന ക്രമാതീതമായ വർദ്ധനവ് അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നു.
  • ഹരിതഗൃഹ വാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വർദ്ധനവിനെ വിളിക്കുന്നത് - ആഗോളതാപനം(Global Warming) .

Related Questions:

ചുവടെ പറയുന്നവയിൽ തെറ്റായ ജോഡികൾ തിരഞ്ഞെടുക്കുക

  1. അറ്റക്കാമ - ചിലി
  2. ടിറ്റിക്കാക്ക തടാകം - വെനസ്വേല
  3. അക്കോൻ കാഗ്വ - അർജന്റീന
  4. എയ്ഞ്ചൽ വെള്ളച്ചാട്ടം - ബൊളീവിയ
    ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?
    ഒരു ഫലകം വൻകരഫലകമാണോ സമുദ്രഫലകമാണോ എന്നു നിശ്ചയിക്കുന്നത്?

    താഴെ പറയുന്ന പ്രസ്താവനകളിൽ മൗണ്ട് കോസിയസ്‌ക്കോയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര 
    2. മൗണ്ട് കോസിയസ്‌ക്കോയുടെ ഏകദേശ ഉയരം - 3228 മീറ്റർ 
    3. ഓസ്‌ട്രേലിയയിലെ ഏറ്റവും നീളം കൂടിയ നദിയായ മുറേ നദി ഉത്ഭവിക്കുന്നത് കോസിയസ്‌ക്കോ പർവ്വതത്തിൽ നിന്നുമാണ് 
    4. ന്യൂ സൗത്ത് വെയിൽസിലെ കോസിയസ്‌ക്കോ നാഷനൽ പാർക്കിന്റെ ഭാഗമായാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത് 
      കടുപ്പം കുറഞ്ഞ ധാതു