Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

  1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
  2. പ്രൊഹിബിഷൻ - നിലനിറുത്തുക
  3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
  4. കൊവാറന്റൊ - എന്ത് അധികാരത്തിൽ

Aa ഉം b ഉം

Ba, c, d

Ca ഉം d ഉം

Dc ഉം d ഉം

Answer:

B. a, c, d

Read Explanation:

5 തരം റിട്ടുകളുണ്ട് :

  1. ഹേബിയസ് കോർപ്പസ്
  2. മാൻഡമസ്
  3. പ്രൊഹിബിഷൻ
  4. സെർഷ്യോറി
  5. ക്യോവാറണ്ടോ

 

  1. ഹേബിയസ് കോർപ്പസ് :

  • 'ഹേബിയസ് കോർപ്’ എന്ന ലത്തീൻ പദത്തിന്റെ അർത്ഥം 'ശരീരം ഹാജരാക്കുക (to have the body)'
  • അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു വ്യക്തിയുടെ മോചനത്തിനായി പുറപ്പെടുവിക്കുന്ന റിട്ട് : ഹേബിയസ് കോർപ്പസ്
  • വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് : ഹേബിയസ് കോർപസ്
  1. മാൻഡമസ് :

  • മാൻഡമസ് എന്ന ലത്തീൻ പദത്തിന്റെ അർത്ഥം ‘ഞങ്ങൾ കൽപ്പിക്കുന്നു’ (we command)
  • ഒരു ഉദ്യോഗസ്ഥനോടോ,പൊതു സ്ഥാപനത്തോടോ സ്വന്തം കടമ നിറവേറ്റാൻ ആവശ്യപ്പെട്ടു കൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട് : മാൻഡമസ്

 

  1. പ്രൊഹിബിഷൻ :

  • വാക്കിന്റെ അർത്ഥം : വിലക്കുക (to forbid)
  • കീഴ്കോടതി അതിന്റെ അധികാര പരിധി ലംഘിക്കുകയോ, സ്വാഭാവിക നീതിക്കെതിരെ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ, അത് തടഞ്ഞു കൊണ്ട് മേൽകോടതി പുറപ്പെടുവിക്കുന്ന റിട്ട് : പ്രൊഹിബിഷൻ  
  1. സെർഷ്യോറി:

  • ഈ പദത്തിന്റെ അർത്ഥം : ഒരു കാര്യത്തെപ്പറ്റി അറിവ് കൊടുക്കുക
  • ഒരു കേസ് കീഴ് കോടതിയിൽ നിന്ന്, മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട് : സെർഷ്യോറി

 

  1. ക്യോവാറണ്ടോ :

  • ഈ ലത്തീൻ പദത്തിന്റെ അർത്ഥം 'എന്ത് അധികാരത്താൽ
  • ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്
  • അനർഹമായി ഉദ്യോഗത്തിൽ കയറി പറ്റുകയും, നിയമാനുസൃതം അല്ലാത്ത അധികാരം കൈകാര്യം ചെയ്യുകയും, ചെയ്യുന്ന ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ക്യോവാറണ്ടോ റിട്ടിലൂടെ കോടതിക്ക് കഴിയും
  • ക്യോവാറണ്ടോ സ്വകാര്യ വ്യക്തികൾക്കെതിരെ പുറപ്പെടുവിക്കാൻ കഴിയുകയില്ല

Related Questions:

Which of the following is true regarding the writ jurisdiction under Articles 32 and 226 of the Indian Constitution?
Under which writ the court orders a lower court or another authority to transfer a matter pending before it to the higher authority or court?

റിട്ടുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(i) സുപ്രീം കോടതിക്കും ഹൈക്കോടതിക്കും മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളൂ

(ii) സുപ്രിം കോടതിക്ക് മാത്രമേ റിട്ടുകൾ പുറപ്പെടുവിക്കാവു

(iii) സുപ്രിം കോടതിക്കും ഹൈക്കോടതിക്കും പുറപ്പെടുവിക്കാം. ജില്ലാ കോടതിക്കും റിട്ടുകൾ പുറപ്പെടുവിക്കാം

Which of the following writs is not explicitly mentioned under Article 32 of the Indian Constitution?
സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ കടമ നിർവഹിക്കാൻ നിർബന്ധിക്കുന്ന റിട്ട് ?