App Logo

No.1 PSC Learning App

1M+ Downloads

യൂസ്റ്റേക്കിയൻ നാളിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.മധ്യകർണത്തിനെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് യൂസ്റ്റേക്കിയൻ നാളി.

2.കർണപടത്തിന് ഇരുവശത്തുമുള്ള മർദ്ദം ക്രമീകരിക്കാൻ സഹായിക്കുന്നത് യൂസ്റ്റേക്കിയൻ നാളിയാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

ചെവിയുടെ മധ്യഭാഗമായ മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധപ്പെടുത്തുന്ന കുഴലാണ് യൂസ്റ്റേക്കിയൻ നാളി. പ്രായപൂർത്തിയായ ഒരു മനുഷ്യനിൽ യൂസ്റ്റേക്കിയൻ നാളിയ്ക് ഏകദേശം 35mm (3-4 cm) നീളമുണ്ട്. ബാർട്ടോലോമിയോ യൂസ്റ്റാഷി എന്ന ശരീരശാസ്ത്രവിശാരദന്റെ പേരിലാണ് ഇതറിയപ്പെടുന്നത്. പൊതുവേ അടഞ്ഞുകാണപ്പെടുന്ന ഈ കുഴൽ മധ്യകർണ്ണത്തിനും അന്തരീക്ഷത്തിനുമിടയിൽ വാതകമർദ്ദം തുലനപ്പെടുത്തുന്നു. കർണ്ണപടത്തിനിരുവശവുമുള്ള വാതകമർദ്ദം സമമായി നിലനിർത്തുകയാണ്‌ ഇതുവഴി ചെയ്യുന്നത്.


Related Questions:

മൂക്കിന്റെ അസ്ഥി ഒടിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത്.

2.ഇവയിൽ ഇന്ദ്രിയ അനുഭവത്തിൻ്റെ 80% പ്രധാനം ചെയ്യുന്നത് കണ്ണാണ്.

3.കണ്ണിനെകുറിച്ചുള്ള പഠനം ഹീമറ്റോളജി എന്നറിയപ്പെടുന്നു.

 

ഹ്രസ്വദ്യഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

Jacobson's organ ( ജേക്കബ്സ്‌സൺസ് organ) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?