App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

  1. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് : നോർമൻ ബോർലോഗ്
  2. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് : എം എസ് സ്വാമിനാഥൻ
  3. ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് : മലേഷ്യ
  4. ഹരിത വിപ്ലവം ആരംഭിച്ച രാജ്യം : മെക്സിക്കോ

    Aരണ്ടും നാലും ശരി

    Bനാല് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. രണ്ടും നാലും ശരി

    Read Explanation:

    • 1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം (Green Revolution).
    • 1940കളിൽ മെക്സിക്കോയിൽ ഡോ. നോർമൻ ഇ. ബോർലാഗിന്റെ നേതൃത്വത്തിൽ ആണ് ഹരിത വിപ്ലവം ആരംഭിച്ചത്.
    • ഈ പദ്ധതിയുടെ സമ്പൂർണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു.
    • യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് (USAID) ഡയറക്ടറായിരുന്ന വില്ല്യം ഗാഡ് 1968ൽ ഈ പദ്ധതിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കാണ് ഹരിതവിപ്ലവം.
    • ഏഷ്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ഫിലിപ്പൈൻസ് ആയിരുന്നു.
    • അതുകൊണ്ടുതന്നെ ഫിലിപ്പൈൻസ് 'ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം' എന്നറിയപ്പെടുന്നു.
    • പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ആണ് 'ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ്' എന്നറിയപ്പെടുന്നത്.

    Related Questions:

    ലോക ഹരിത വിപ്ലവത്തിന്റെ പിതാവ് :
    Which of the following is NOT the effect of modern agriculture?
    ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വന വർഷമായി ആചരിച്ചത് ഏത് വർഷമാണ്?
    ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :
    അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം ?