Challenger App

No.1 PSC Learning App

1M+ Downloads

കേരള ഭരണപരിഷ്കാര കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. കാലതാമസം, അഴിമതി, പക്ഷപാതം, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കുന്നതിനും ഭരണം ഫലാധിഷ്ഠിതമാക്കുന്നതിനുമുളള നടപടികൾ നിർദ്ദേശിക്കുക
  2.  മെച്ചപ്പെട്ട ഭരണത്തിന് സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപിതവും സംയുക്തവുമായ പ്രവർത്തനത്തിനുള്ള നടപടികൾ നിർദ്ദേശിക്കുക
  3. പ്രധാന പൊതു സേവനങ്ങളുടെ വിതരണം വിലയിരുത്തുന്നതിനും അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ നിർദ്ദേശിക്കുന്നതിനും  ഗവൺമെന്റിനെ കൂടുതൽ തുറന്നതും ഉത്തരവാദിത്തമുളളതുമാക്കുന്നതിനുളള നടപടികൾ നിർദ്ദേശിക്കൽ

    Aഇവയൊന്നുമല്ല

    B3 മാത്രം

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    കേരള ഭരണപരിഷ്കാര കമ്മീഷനുകൾ:

    • 1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം 4 ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.
    • 1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.
    • ഹൈദരാബാദ് മുന്‍ മുഖ്യമന്ത്രി ശ്രീ. എം.കെ. വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്. 
    • ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 മേയില്‍് രൂപീകരിച്ചു.
    • 2016 സെപ്റ്റംബറില്‍ നിലവില്‍ വന്ന ഭരണപരിഷ്‌കാര കമ്മീഷന്റെ നാലാമത് സമിതിയുടെ ചെയര്‍മാന്‍ മുന്‍ മുഖ്യമന്ത്രി ശ്രീ.വി.എസ്. അച്യുതാനന്ദനായിരുന്നു.

    കേരള ഭരണപരിഷ്കാര കമ്മീഷനുകളുടെ പരിഗണന വിഷയങ്ങൾ 

    • സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തിന്റെ ഘടനയും പ്രവർത്തനവും വീക്ഷിക്കുകയും ഒരു ക്ഷേമരാഷ്ട്രത്തിന് ആവശ്യമായ പ്രതികരണശേഷിയും കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിനുളള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യുക. 
    • സർക്കാരിലെ വകുപ്പുകളുടെയും പ്രധാനപ്പെട്ട ഏജൻസികളുടെയും റോളുകൾ പുനഃപരിശോധിക്കുകയും പുനർനിർവചിക്കുകയും ചെയ്യുക.
    • മെച്ചപ്പെട്ട ഭരണത്തിന് സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപിതവും സംയുക്തവുമായ പ്രവർത്തനത്തിനുള്ള നടപടികൾ നിർദ്ദേശിക്കുക
    • കാലതാമസം, അഴിമതി, പക്ഷപാതം, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കുന്നതിനും ഭരണം ഫലാധിഷ്ഠിതമാക്കുന്നതിനുമുളള നടപടികൾ നിർദ്ദേശിക്കുക 
    • കാര്യക്ഷമതയും പൗര സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിന് അധികാരങ്ങളുടെ ഡെലിഗേഷൻ വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ നിർദ്ദേശിക്കുക. 
    • ആധുനിക മാനേജ്മെന്റ് രീതികളും വിവര സാങ്കേതിക സംവിധാനവും ഉപകരണങ്ങളും നിർദ്ദേശിക്കുക. 
    • പ്രധാന പൊതു സേവനങ്ങളുടെ വിതരണം വിലയിരുത്തുന്നതിനും അവയുടെ കാര്യക്ഷമത വ ർദ്ധിപ്പിക്കുന്നതിനുളള നടപടികൾ നിർദ്ദേശിക്കുന്നതിനും
       ഗവൺമെന്റിനെ കൂടുതൽ തുറന്നതും ഉത്തരവാദിത്തമുളളതുമാക്കുന്നതിനുളള നടപടികൾ നിർദ്ദേശിക്കാൻ 
       

    Related Questions:

    കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ?
    Who was the first state youth commission chairman of Kerala state?
    കേരളത്തിൽ ഏറ്റവും കുറവ് ബാങ്ക് ശാഖകളുള്ള ജില്ല?
    കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?
    കേരള സർക്കാർ പിന്നാക്ക വിഭാഗ വികസന വകുപ്പ് രൂപീകരിച്ച വർഷം?