Challenger App

No.1 PSC Learning App

1M+ Downloads
ഐറോസ്‌പേസ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിന് ഉയർന്ന കരുത്തുള്ള ബീറ്റാ ടൈറ്റാനിയം അലോയ് വികസിപ്പിച്ചടുത്ത സ്ഥാപനം ഏതാണ് ?

Aദി ഡിഫെൻസ്‌ റിസർച്ച് ആൻഡ് ഡെവലപ് മെൻ്ഡ് ഓർഗനൈസേഷൻ (DRDO )

Bഇന്ത്യൻ സ്‌പേസ് റിസർച് ഓർഗനൈസേഷൻ (ISRO )

Cഅമേരിക്കൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഐറോനോട്ടിക് ആൻഡ് ആസ്ട്രോ നോട്ടിക് (AIAA )

Dദ നാഷണൽ ടെക്‌നിക്കൽ റിസർച് ഓർഗനൈസേഷൻ (NTRO )

Answer:

A. ദി ഡിഫെൻസ്‌ റിസർച്ച് ആൻഡ് ഡെവലപ് മെൻ്ഡ് ഓർഗനൈസേഷൻ (DRDO )

Read Explanation:

ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ)

  • ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനം
  • ആസ്ഥാനം : ന്യൂഡൽഹി
  • സ്ഥാപിതമായ വർഷം : 1958
  • ആപ്തവാക്യം - 'കരുത്തിന്റെ ഉത്ഭവം അറിവിൽ'.

ചുവടെ നൽകിയിരിക്കുന്ന സ്ഥാപനങ്ങളെ ലയിപ്പിച്ചു കൊണ്ടാണ് 1958ൽ ഡി ആർ ഡി ഓ സ്ഥാപിതമായത്:

  • ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്
  • ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ
  • ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ

  • ഡിആർഡിഒ-യുടെ ഭരണപരമായ മേൽനോട്ട നിയന്ത്രണ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.
  • പ്രതിരോധമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവാണ് ഇതിന്റെ തലവൻ. 
  • ഇന്ത്യയുടെ പ്രതിരോധരംഗത്തേക്കാവശ്യമായ ഉപകരണങ്ങളുടെ ഗവേഷണവും വികസനവുമാണ് ലക്ഷ്യം.
  • നിലവിൽ രാജ്യത്തുടങ്ങിയകളുമായി 52 പരീക്ഷണശാലകൾ DRDOക്ക് ഉണ്ട്.

DRDOയുടെ ചുമതലകൾ

  • പ്രതിരോധ സേവനങ്ങൾക്കായി അത്യാധുനിക സെൻസറുകൾ, ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും ഉൽപ്പാദനത്തിലേക്ക് നയിക്കുകയും ചെയ്യുക.

  • ആക്രമണങ്ങളെ നേരിടാൻ സൈന്യത്തിനെ സാങ്കേതികമായി സജ്ജരാക്കുകയും സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ നിർമ്മാണവും.

  • സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയും, ശക്തമായ തദ്ദേശീയ സാങ്കേതിക അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്യുക.

 




Related Questions:

താഴെ പറയുന്നവയിൽ 3D പ്രതീതി നൽകാത്തത് ഏത് ?
What is the primary goal of science teaching?
മെക്കോ മാർക്കും യാഗറും മുന്നോട്ടു വച്ച ശാസ്ത്ര വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ വർഗ്ഗീകരണത്തിൽ താഴെ പറയുന്നവയിൽ ഉൾപ്പെടാത്തത് ഏത് ?
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സൺസിൻക്രൊനൈസ്ഡ് ' ഉപ്രഗഹം ഏതാണ് ?