Challenger App

No.1 PSC Learning App

1M+ Downloads
'പാർലമെൻ്റ് കമ്മിറ്റികളുടെ മാതാവ്' എന്ന് അറിയപ്പെടുന്ന പാർലമെൻ്ററി കമ്മിറ്റി ഏത് ?

Aഎസ്റ്റിമേറ്റ്സ് കമ്മിറ്റി

Bപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Cകമ്മിറ്റി ഓൺ ഫിനാൻസ്

Dകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Answer:

B. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Read Explanation:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC)

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1921 ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിലവിൽ വന്നു.
  • സർക്കാരിന്റെ വരവും ചെലവും ഓഡിറ്റ് ചെയ്യുന്നതിനായി ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച, തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ ഒരു സമിതിയാണ് ഇത്.
  • എസ്റ്റിമേറ്റ് കമ്മിറ്റി (EC), കമ്മറ്റി ഓൺ പബ്ലിക് അണ്ടർടേക്കിംഗ്സ് (CPU) എന്നിവയ്‌ക്കൊപ്പം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ഇന്ത്യൻ പാർലമെന്റിന്റെ മൂന്ന് സാമ്പത്തിക സ്റ്റാൻഡിംഗ് കമ്മിറ്റികളാണ്.
  • 'പാർലമെൻ്റ്  കമ്മിറ്റികളുടെ മാതാവ്'  എന്നും 'പോസ്റ്റ്മോർട്ടം കമ്മിറ്റി' എന്നും അറിയപ്പെടുന്നു.
  • രാഷ്ട്രപതി ഇന്ത്യൻ പാർലമെന്റിന് മുന്നിൽ സമർപ്പിക്കുന്ന സി.എ.ജിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് പാർലമെന്ററി കമ്മിറ്റിയാണ്.

PAC പരിശോധിക്കുന്ന CAG യുടെ 3 റിപ്പോർട്ടുകൾ ഇവയാണ് :

  • വിനിയോഗ അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on appropriation accounts)
  • സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on finance accounts)
  • പൊതു സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് (Audit report on public undertakings)

PACയുടെ ഘടന :

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ഇരുപത്തിരണ്ടിൽ കൂടാത്ത അംഗസംഖ്യയാണ് ഉണ്ടാവുക.
  • ലോക്‌സഭ തിരഞ്ഞെടുക്കുന്ന പതിനഞ്ച് അംഗങ്ങളും ഉപരിസഭയായ രാജ്യസഭയിലെ ഏഴിൽ കൂടാത്ത അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • ലോക്‌സഭാ സ്പീക്കറാണ് ചെയർപേഴ്‌സണെ നിയമിക്കുന്നത്.
  • ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി.

Related Questions:

Which Schedule of the Indian Constitution contains the Division of Powers (Three Lists) regarding the Power of the Parliament and State Legislature to Legislate?
Indian parliament can rename or redefine the boundary of a state by
ലോക്സഭാ സ്പീക്കർ പദവി ഏറ്റവും കൂടുതൽ കാലം വഹിച്ചത് ആരായിരുന്നു?
The Speaker of the Lok Sabha is elected by the
താഴെ പറയുന്നവയിൽ ലോക്‌സഭയിലേക്ക് ഒരംഗത്തെ മാത്രം അയക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത് ?