App Logo

No.1 PSC Learning App

1M+ Downloads
'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഫ്രഞ്ചു വിപ്ലവം

Bരക്തരഹിത വിപ്ലവം

Cറഷ്യൻ വിപ്ലവം

Dഅമേരിക്കൻ സ്വാതന്ത്ര്യസമരം

Answer:

D. അമേരിക്കൻ സ്വാതന്ത്ര്യസമരം

Read Explanation:

 ഒലിവ് ബ്രാഞ്ച് പെറ്റീഷൻ

  • അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 1775 ജൂലൈ 5 ന് കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച ഒരു രേഖയാണ് ഒലിവ് ബ്രാഞ്ച് പെറ്റീഷൻ.
  • തങ്ങളുടെ പരാതികൾ ഉന്നയിക്കാനും ബ്രിട്ടീഷ് സർക്കാരുമായുള്ള അനുരഞ്ജനത്തിനുമായുള്ള  അമേരിക്കൻ കോളനികളുടെ ശ്രമമായിരുന്നു ഈ പെറ്റിഷൻ .
  • ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
  • എന്നാൽ ജോർജ്ജ് മൂന്നാമൻ ഈ നിവേദനം നിരസിക്കുകയും കോളനിവാസികളെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയം ചെയ്തു.

Related Questions:

അമേരിക്കൻ അടിമത്തത്തെ കുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ് ബീച്ചർ സ്റ്റൗസിന്റെ നോവൽ ഏത്?
വ്യവസായങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ശേഖരിക്കാനുള്ള കേന്ദ്രമായും ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളം ആയും കോളനികളെ കണക്കാക്കിയ ബ്രിട്ടീഷുകാർ അമേരിക്കയിൽ നടപ്പിലാക്കിയ നിയമം അറിയപ്പെടുന്നത് എന്ത് പേരിലാണ്?
അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട 'സ്വാതന്ത്ര്യ പ്രഖ്യാപനം' ആരംഭിക്കുന്നത് ഏത് വാക്യത്തോടെയാണ്?
വ്യവസായങ്ങൾക്കും വ്യാപാരങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നീക്കണമെന്നും തങ്ങളുടെ അംഗീകാരമില്ലാതെ നികുതി ചുമത്തരുതെന്ന് ആവശ്യപ്പെട്ട് കോളനി ജനത നിവേദനം നൽകിയത് ആർക്ക് ?
The war between England and the colonies in North America that began with the Declaration of Freedom, ended in :