App Logo

No.1 PSC Learning App

1M+ Downloads
"വിഷ്വൽ പർപ്പിൾ" എന്നറിയപ്പെടുന്ന വർണ്ണ വസ്തു?

Aക്ലോറോഫിൽ

Bമെലാനിൻ

Cറോഡോപ്സിൻ

Dകരോട്ടിൻ

Answer:

C. റോഡോപ്സിൻ

Read Explanation:

  • റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ച്ചാവർണകം (Visual pigment) ഉണ്ട്.
  • ഇത് ഓപ്‌സിൻ (Opsin) എന്ന പ്രോട്ടീനും വിറ്റാമിൻ A യിൽ നിന്ന് ഉണ്ടാകുന്ന റെറ്റിനാൽ (Retinal) എന്ന പദാർഥവും ചേർന്നാണ് ഉണ്ടാകുന്നത്.
  • മങ്ങിയ പ്രകാശത്തിൽ പോലും ഉദ്ദീപിക്കപ്പെടുന്നതിനാൽ വസ്തു‌ക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ ഇവ സഹായിക്കുന്നു.
  • ഇവയ്ക്ക് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല.
  • "വിഷ്വൽ പർപ്പിൾ" എന്നറിയപ്പെടുന്ന വർണ്ണ വസ്തു - റോഡോപ്സിൻ

Related Questions:

ഹ്രസ്വദൃഷ്‌ടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. അകലെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ
  2. നേത്രഗോളത്തിൻ്റെ നീളം കുറയുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം
  3. ഹ്രസ്വദൃഷ്ടി ഉള്ളവരിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുൻപിലാണ്
    കണ്ണിന്റെ ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികളേത് ?

    താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റോഡ് കോശങ്ങളുമായി ബന്ധപ്പെട്ടവ ഏത് ?

    1.നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു.

    2.തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.

    താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

    1.വിറ്റാമിന്‍ A യുടെ കുറവുള്ള കുട്ടികളില്‍ നിശാന്ധത ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.

    2.വിറ്റാമിന്‍ A യുടെ കുറവ് റോഡോപ്സിന്റെ കുറവിനുകാരണമാകുന്നു. തന്‍മൂലം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചശക്തി കുറയുന്നു.

    3.വിറ്റാമിന്‍ C യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം സീറോഫ്താല്‍മിയ ആണ്.

    നട്ടെല്ലിലെ അറ്റ്‌ലസ് ,ആക്സിസ് എന്നീ കശേരുക്കൾക്ക് ഇടയിലായി കാണപ്പെടുന്ന സന്ധി ?