Challenger App

No.1 PSC Learning App

1M+ Downloads
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aആറ്റിങ്ങൽ കലാപം

Bപുന്നപ്ര - വയലാർ സമരം

Cനിവർത്തന പ്രക്ഷോഭം

Dമലബാർ കലാപം

Answer:

B. പുന്നപ്ര - വയലാർ സമരം

Read Explanation:

പുന്നപ്ര വയലാർ സമരം

  • അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ടിരിക്കുന്നു - പുന്നപ്ര - വയലാർ സമരം (1946)
  • പുന്നപ്ര വയലാർ സമരത്തിന് നേതൃത്വം നൽകിയത് - കെ. ശങ്കരനാരായണൻ തമ്പി, സി.കെ.കുമാരപ്പണിക്കർ, ടി.വി. തോമസ്, പത്രോസ്, സുഗതൻ
  • പുന്നപ്ര-വയലാർ സമരത്തിനു കാരണം -  അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം
  • തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം വിഭാവനം ചെയ്ത ദിവാൻ - സി.പി.രാമസ്വാമി അയ്യർ
  • പുന്നപ്ര വയലാർ പ്രക്ഷോഭം നടന്ന ജില്ല - ആലപ്പുഴ
  • പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്ന ജില്ല - ആലപ്പുഴ
  • തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് - പുന്നപ്ര വയലാർ സമരം
  • പുന്നപ്ര വയലാർ ഭരണകാലത്ത് തിരുവിതാംകൂർ രാജാവ് - ശ്രീ ചിത്തിര തിരുനാൾ
  • പുന്നപ്ര - വയലാർ പ്രക്ഷോഭത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: - വി.എസ്.അച്യുതാനന്ദൻ
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം - പുന്നപ്ര വയലാർ

Related Questions:

അഞ്ചുതെങ്ങ് കോട്ടയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആറ്റിങ്ങൽ റാണിയുടെ സമ്മതത്തോടെ 1695 ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട.

2.കടൽമാർഗമെത്തുന്ന ആയുധങ്ങൾ ഒരു തുരങ്കത്തിലൂടെ കോട്ടയിലെത്തിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ആയുധപ്പുര കൂടിയായിരുന്നു അഞ്ചുതെങ്ങ് കോട്ട.

3.പശ്ചിമ തീരത്ത് ബോംബെ കഴിഞ്ഞാൽ വ്യാവസായികപരമായും സൈനികപരമായും ഇംഗ്ലീഷുകാരുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കേതമായിരുന്നു അഞ്ചുതെങ്ങ് കോട്ട

തോമസ് ഹാർവേ ബാബർ അടിച്ചമർത്തിയ കലാപമേത്?
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?
Vaikom Satyagraha was centered around the ........................
First organized revolt against the British in Kerala was?