Challenger App

No.1 PSC Learning App

1M+ Downloads
ഭാഗങ്ങളുടെ ആകെ തുകയേക്കാൾ മെച്ചപ്പെട്ടതാണ് അതിന്റെ സമഗ്രത എന്ന് സിദ്ധാന്തിക്കുന്ന മനഃശാസ്ത്ര സമീപനം.

Aവ്യവഹാര വാദം (Behaviourism)

Bഘടനാവാദം (Structuralism)

Cഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt theory)

Dജ്ഞാന നിർമ്മിതി വാദം (Cognitive theory)

Answer:

C. ഗസ്റ്റാൾട്ട് സിദ്ധാന്തം (Gestalt theory)

Read Explanation:

ഗസ്റ്റാള്‍ട്ട് മനശാസ്ത്രം / സാമഗ്രതാവാദം 

    • പരിസരത്തിൻറെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്നു കരുതുന്ന സമീപനമാണ് ഗസ്റ്റാള്‍ട്ട് സിദ്ധാന്തം.
    • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
    • പൂർണ്ണതയ്ക്ക് അതിൻറെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപ ഗുണത്തെ ഗസ്റ്റാൾട്ട് എന്നു വിളിക്കാം.
    • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
    • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
    • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
    • അംശങ്ങളുടെ ആകെത്തുകയെക്കാള്‍ മെച്ചപ്പെട്ടതാണ് സമഗ്രത. സമഗ്രതയിൽ ആണ് യഥാർഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.
    • കൊഹ്ലര്‍ സുല്‍ത്താന്‍ എന്ന ചിമ്പാൻസിയിൽ  നടത്തിയ പരീക്ഷണങ്ങളിലൂടെ പഠനത്തെ സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടിന് മൂര്‍ത്തരൂപം നല്‍കി.

Related Questions:

ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല സ്ഥാപിച്ചത് ?
ദി കൾച്ചർ ഓഫ് എഡ്യൂക്കേഷൻ എന്ന കൃതി യുടെ കർത്താവ്
PSI യും മറ്റ് അസാധാരണ സംഭവങ്ങളും അല്ലെങ്കിൽ നമ്മുടെ സാധാരണ അനുഭവത്തിനോ അറിവിനോ പുറത്തുള്ള ഇവന്റുകൾ പഠിക്കുന്നവർ
രുവാൻ ഏഴാം ക്ലാസിൽ പഠിക്കുന്നു. ഇക്കഴിഞ്ഞ ഗണിത പരീക്ഷയിൽ രുവാന് വളരെ കുറഞ്ഞ സ്കോർ ആണ് ലഭിച്ചത്. ചോദ്യപേപ്പർ വളരെ കഠിനമാണെന്നും ഉള്ളടക്കം ക്ലാസിൽ ചർച്ച ചെയ്ത‌ില്ല എന്നും അവൻ കുറ്റപ്പെടുത്തുന്നു. ഇത് ഏതുതരം സമായോജന തന്ത്രമാണ് ?
ക്ലാസ്സിൽ അശ്രദ്ധ, അടങ്ങി ഇരിക്കാതിരിക്കൽ, മറ്റുള്ളവരെ ഉപദ്രവം ഇത്യാദി കുട്ടികളിൽ കാണുന്ന സ്വഭാവ വൈകൃതങ്ങൾ അറിയപ്പെടുന്നത് :