കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ജലം ലഭ്യമാകുന്ന നദീതടം ഏത്?
Aഗംഗ
Bസിന്ധു
Cബ്രഹ്മപുത
Dഗോദാവരി
Answer:
A. ഗംഗ
Read Explanation:
കൃഷിയ്ക്ക് ഏറ്റവും കൂടുതൽ ജലം ലഭ്യമാകുന്ന നദീതടം - ഗംഗാ നദീതടം
ഗംഗാനദി ഹിമാലയത്തിൽ ഉത്ഭവിച്ച് ഉത്തരേന്ത്യൻ സമതലങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലൂടെ ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഒരു വലിയ നദിയാണ്.
ഈ നദിയും അതിന്റെ പോഷക നദികളും ചേരുന്നതാണ് ഗംഗാ നദീതടം.
ഗംഗാ നദീതടം ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 26% (9,07,000 ചതുരശ്ര കിലോമീറ്റർ) ഉൾക്കൊള്ളുന്നു
ഗംഗാ നദീതടം, പ്രത്യേകിച്ച് ഗംഗാ സമതലം, ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിൽ ഒന്നാണ്.
ഹിമാലയത്തിൽ നിന്ന് ഒലിച്ചുവരുന്ന എക്കൽമണ്ണ് ഈ പ്രദേശത്തെ കൃഷിക്ക് അങ്ങേയറ്റം അനുയോജ്യമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക മേഖലകളിലൊന്നാണിത്. നെല്ല്, ഗോതമ്പ്, കരിമ്പ്, പയർവർഗ്ഗങ്ങൾ എന്നിവ ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നു.