Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി കേരള ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aശരണ്യ

Bഅതിജീവിക

Cസഹായഹസ്‌തം

Dസമഗ്ര

Answer:

C. സഹായഹസ്‌തം

Read Explanation:

  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം.
  • 2018-2019 മുതൽ വനിതാശിശു വികസന വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതി ഒരു വർഷം ഒരു ജില്ലയിൽ 10 പേർക്കെന്ന നിലയിലാണ് ധനസഹായം നൽകുന്നത്.
  • ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽതാഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയായാണ് സഹായഹസ്തം സർക്കാർ അവതരിപ്പിച്ചത്.

Related Questions:

സമ്പൂർണ്ണ പേവിഷമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതി ?
കേരള സർക്കാരിന്റെ “ദിശ" ഹെല്പ്ലൈൻ നമ്പർ ഏതാണ് ?
സ്കൂൾ ബസുകൾ ട്രാക്ക് ചെയ്യാൻ രക്ഷിതാക്കൾക്കായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
The Chairman of the Governing Body of Kudumbashree Mission is :
മദ്യവർജ്ജനത്തിന് ഊന്നൽ നൽകിയും മയക്കു മരുന്നുകളുടെ ഉപഭോഗം പൂർണ്ണമായും ഇല്ലാതാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിൽ നടപ്പിലാക്കിയ ലഹരി വർജ്ജനമിഷൻ ഏത് ?