Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2018-ലെ പ്രളയത്തിൽ പൂർണ്ണമായോ, ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാർക്കും അധികധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതി ഏത് ?

Aആശ്വാസകിരണം പദ്ധതി

Bപ്രത്യുത്ഥാനം പദ്ധതി

Cസഹജീവനം പദ്ധതി

Dമിത്രം പദ്ധതി

Answer:

B. പ്രത്യുത്ഥാനം പദ്ധതി

Read Explanation:

  • 2018-ലെ പ്രളയത്തിൽ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, കാൻസർ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ എന്നിവരുള്ള കുടുംബങ്ങൾക്ക് അധികധനസഹായം നൽകുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) തയ്യാറാക്കിയ പദ്ധതി - പ്രത്യുത്ഥാനം പദ്ധതി

  • ലക്ഷ്യം: 15% എങ്കിലും വീട് തകർന്ന കുടുംബങ്ങളിലെ കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് ധനസഹായം നൽകുക.

  • ആശ്വാസകിരണം: കിടപ്പുരോഗികളെയും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്.

  • സഹജീവനം പദ്ധതി : കേരള സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും അടിയന്തരവുമായ പിന്തുണ നൽകാനായി ആവിഷ്കരിച്ച പദ്ധതിയാണ് സഹജീവനം. കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയവർക്ക് വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കാനും, 3000-ത്തോളം പരിശീലനം ലഭിച്ച വോളണ്ടിയർമാരിലൂടെ പഞ്ചായത്ത്/ബ്ലോക്ക് തലങ്ങളിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സഹകരണത്തോടെ സഹായം എത്തിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

  • മിത്രം പദ്ധതി : കേരള സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന, ജയിലിലായവരുടെ കുടുംബാംഗങ്ങൾ, മുൻ തടവുകാർ, അതിക്രമത്തിന് ഇരയായവർ എന്നിവർക്ക് തൊഴിൽ പരിശീലനവും പുനരധിവാസവും നൽകി സ്വയംപര്യാപ്തത ഉറപ്പാക്കുന്ന പദ്ധതിയാണ് മിത്രം പദ്ധതി. ഈ പദ്ധതി വഴി ഗുണഭോക്താക്കളുടെ സാമൂഹിക-സാമ്പത്തിക വികസനവും വരുമാന വർദ്ധനവും ലക്ഷ്യമിടുന്നു.


Related Questions:

"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
കൌമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവ്വേ പദ്ധതി :
സർക്കാർ ആശുപ്രതികളെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിച്ച്, ജനസൗഹാർദ്ധ ആശുപ്രതികൾ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്ത കേരള സർക്കാർ പദ്ധതി ഏത് ?

സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക.

  1. a) സാമൂഹ്യനീതി വകുപ്പിൻ്റെ 'സ്വയംപ്രഭാ പദ്ധതി' യുടെ ഗുണഭോക്താക്കൾ വയോജനങ്ങളാണ്.
  2. b) ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്കുള്ള സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതിയാണ് 'ശ്രേഷ്ഠം'.
  3. C) ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന പദ്ധിയാണ് 'മിത്രം'.
  4. d) സാമൂഹ്യനീതി വകുപ്പിൻ്റെ 'സാകല്യം പദ്ധതി' ട്രാൻസ്‌ജെൻഡറുകൾക്ക് വേണ്ടിയുള്ളതാണ്.