Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?

Aഘടനാവാദം (Structuralism)

Bമാനവികത വാദം (Humanism)

Cവ്യവഹാരവാദം (Behaviourism)

Dസമഗ്രതാവാദം (Gestaltism)

Answer:

D. സമഗ്രതാവാദം (Gestaltism)

Read Explanation:

ഗസ്റ്റാൾട് സിദ്ധാന്തം 

  • ജർമൻ മനശാസ്ത്രജ്ഞനായ മാക്സ് വർത്തീമറാണ് ഇതിന്റെ പ്രധാന വക്താവ്. 
  • കർട് കൊഫ്ക, വുൾഫ്താങ്ങ് കൊഹ്ലർ എന്നിവരാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ കൂട്ടുകാർ. 
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. 
  • ഭാഗങ്ങളുടെ ആകെത്തുകയെക്കാൾ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്. 
  • ഫലത്തിൽ ഘടനാവാദത്തിന്റെ ഏറ്റവും വലിയ വിമർശകരായി ഇവർ മാറി. 

Related Questions:

രണ്ടു പാത്രങ്ങളിൽ തുല്യ അളവിൽ പാൽ എടുക്കുന്നു. ഒരു പാത്രത്തിലെ പാൽ പരന്ന പാത്രത്തിൽ ഒഴിച്ച് ഏത് പാത്രത്തിലെ പാൽ ആണ് കൂടുതൽ എന്ന് ചോദിച്ചപ്പോൾ പരന്ന പാത്രത്തിലെ പാലാണ് കൂടുതൽ എന്ന് കുട്ടി പറയുന്നുണ്ടെങ്കിൽ പിയാഷെയുടെ അഭിപ്രായത്തിൽ ഏത് മാനസിക പ്രക്രിയ പരിമിതിയാണ് കുട്ടിക്ക് ഉണ്ടാവുക ?
ഗാഗ്നയുടെ പഠനശ്രേണിയിൽ ഏറ്റവും ഉയർന്ന തലത്തിലുള്ളത് ?
അബ്രഹാം മാസ്ലോവിൻ്റെ ആവശ്യകതകളുടെ ശ്രേണി സിദ്ധാന്ത പ്രകാരം ഒരു വ്യക്തിയുടെ പരമാവധി ശേഷികൾ സ്വയം തിരിച്ചറിയുന്നത് ഏത് ഘട്ടത്തിലാണ് ?
ആൽബർട്ട് ബന്തൂരയുടെ നാമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സർഗാത്മകതയെ സംബന്ധിച്ച് രണ്ടു 601 പ്രസ്താവനകളാണ് കൊടുത്തിരിയ്ക്കുന്നത്. ചുവടെ കൊടുത്തിട്ടുള്ളവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.

  1. സർഗാത്മക പഠനത്തിൽ നിന്നും ലഭിക്കുന്ന ഒരു പെരുമാറ്റ രീതി മാത്രമാണ്.
  2. സർഗാത്മകതയും ബുദ്ധിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.