Challenger App

No.1 PSC Learning App

1M+ Downloads
കൊലപാതകം ആവാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 107

Bസെക്ഷൻ 106

Cസെക്ഷൻ 105

Dസെക്ഷൻ 104

Answer:

C. സെക്ഷൻ 105

Read Explanation:

സെക്ഷൻ 105 - കൊലപാതകം ആവാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷ (Punishment for culpable homicide, not amounting to murder)

  • ഒരു വ്യക്തിക്ക് മരണം സംഭവിക്കാനിടയുള്ളതോ, ശാരീരികമായ പരിക്ക് ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടു കൂടി ചെയ്യുന്ന, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്ക് ഉള്ള ശിക്ഷ - ജീവപര്യന്തം തടവോ, 5 വർഷത്തിൽ കുറയാത്തതും എന്നാൽ 10 വർഷം വരെ ആകാവുന്നതുമായ തടവോ, പിഴയും ലഭിക്കുന്നതാണ്.

  • എന്നാൽ മരണം സംഭവിക്കാനിടയുള്ളതാണെന്ന അറിവോടുകൂടി, മരണം സംഭവിക്കണമെന്ന ഉദ്ദേശം ഇല്ലാതെയുമാണ് കൃത്യം ചെയ്തതെങ്കിൽ, ശിക്ഷ 10 വർഷം വരെ ആകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.


Related Questions:

അസന്മാർഗികമായ പ്രവൃത്തിക്ക് കുട്ടിയെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
തട്ടിക്കൊണ്ടു പോകലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് എന്ന് ?

താഴെ പറയുന്നവ ഏതു നിയമത്തിന്റെ പ്രധാന സവിശേഷതകളാണ്

1) പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്ന നിയമാണിത്.

ii) ആക്ട് പ്രകാരം പ്രതികൾക്ക് മുൻകൂർ ജാര്യത്തിന് വ്യാസ്ഥയില്ല.

iii) കൂടാതെ, മുതിർന്ന പോലിസ് ഉദ്യേഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്നു.