Challenger App

No.1 PSC Learning App

1M+ Downloads
പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

ASECTION 2(29 )

BSECTION 2(27)

CSECTION 2(26)

DSECTION 2(28)

Answer:

D. SECTION 2(28)

Read Explanation:

SECTION 2(28) - പൊതുപ്രവർത്തകൻ ( Public Servant )

  • (a) കരസേനയിലോ ,നാവികസേനയിലോ ,വ്യോമസേനയിലോ ഉള്ള കമ്മീഷൻഡ് ഓഫീസർമാർ

  • (b) ഏതെങ്കിലും വിധിനിർണ്ണയ പ്രവർത്തനങ്ങൾ ചെയ്യാൻ നിയമപ്രകാരം അധികാരമുള്ള ജഡ്ജി ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിയും

  • (c) ലിക്വിഡേറ്റർ ,റിസീവർ ,കമ്മീഷണർ ഉൾപ്പെടെയുള്ള ഏതൊരു ഉദ്യോഗസ്ഥരും ,നിയമപരമായി ഏതെങ്കിലും കാര്യം അന്വേഷിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാൻ അധികാരപ്പെടുത്തിയ ഓരോ വ്യക്തിയും

  • (d) ഒരു കോടതിയെയോ പൊതുപ്രവർത്തകനെയോ സഹായിക്കുന്ന ഒരു പഞ്ചായത്തിലെ അംഗം

  • (e) ഏതെങ്കിലും കോടതിയോ ,പൊതു അധികാരിയോ ഏതെങ്കിലും കാര്യം റഫർ ചെയ്തിട്ടുള്ള ഒരു മധ്യസ്ഥൻ

  • (f) ഏതെങ്കിലും വ്യക്തിയെ തടവിൽ വെക്കാനോ തടവിൽ വയ്ക്കാൻ അധികാരപ്പെടുത്തിയ ഏതെങ്കിലും പദവി വഹിക്കുന്ന ഓരോ വ്യക്തിയും

  • (g) കുറ്റകൃത്യങ്ങൾ തടയാനും ,കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ,പൊതുജനാരോഗ്യം ,സുരക്ഷ എന്നിവ സംരക്ഷിക്കാനും ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥൻ

  • (h) സർക്കാരിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഏതെങ്കിലും നിയമലംഘനം തടയാൻ ചുമതലയുള്ള ഓരോ ഉദ്യോഗസ്ഥനും

  • (i) ഏതെങ്കിലും പ്രദേശത്തിന്റെ പൊതു ആവശ്യത്തിനായി ഏതെങ്കിലും സ്വത്ത് ഏറ്റെടുക്കുക ,സൂക്ഷിക്കുക ,നികുതി ചുമത്തുക തുടങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥൻ

  • (j) ഒരു ഇലക്ട്രൽ റോൾ തയ്യാറാക്കുക ,പ്രസിദ്ധീകരിക്കുക തുടങ്ങി തിരഞ്ഞെടുപ്പിന്റെ ഭാഗമാവാൻ അധികാരമുള്ള വ്യക്തി

  • (k) - (i) സർക്കാരിന്റെ പ്രതിഫലം പറ്റി സേവനം ചെയ്യുന്ന വ്യക്തി

  • (k) - (ii) കേന്ദ്ര /സംസ്ഥാന നിയമ പ്രകാരം സ്ഥാപിതമായ ഒരു സർക്കാർ കമ്പനിയിൽ ശമ്പളം പറ്റി ജോലി ചെയ്യുന്ന വ്യക്തി


Related Questions:

മോഷണം കവർച്ചയാകുന്നത് വിശദീകരിക്കുന്ന BNS സെക്ഷൻ ഏത്?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 205 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. വഞ്ചനപരമായ ഉദ്ദേശത്തോടെ പൊതുസേവകൻ ഉപയോഗിക്കുന്ന വസ്ത്രം [uniform ] ധരിക്കുകയോ ടോക്കൺ കൈവശം വയ്ക്കുകയോ ചെയ്യുന്ന കുറ്റകൃത്യം
  2. ശിക്ഷ - 3 മാസം വരെ തടവോ 5000/- രൂപ വരെ പിഴയോ, രണ്ടും കൂടിയോ
    ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
    സ്വകാര്യ പ്രതിരോധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?