Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?

Aവകുപ്പ് 66D

Bവകുപ്പ് 66B

Cവകുപ്പ് 66C

Dവകുപ്പ് 66F

Answer:

A. വകുപ്പ് 66D

Read Explanation:

സെക്ഷൻ 66 B 

  • Data മോഷണമോ മോഷ്ടിയ്ക്കപ്പെട്ട ഇലക്ട്രോണിക് വസ്തു സ്വീകരിക്കുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • ഈ കുറ്റത്തിന് 3 വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.

സെക്ഷൻ 66 C 

  • Identity Theft -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ
  • മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നു

സെക്ഷൻ 66 D

  • ആൾമാറാട്ടം നടത്തി മറ്റൊരാളെ വഞ്ചിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്. 
  • ഈയൊരു കുറ്റത്തിന് മൂന്നു വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്. 

സെക്ഷൻ 66 F

  • Cyber terrorism -നെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ.
  • ഈ കുറ്റത്തിന് ജാമ്യം ലഭിക്കില്ല. ജീവപര്യന്തം തടവ് ശിക്ഷയാണ് ശിക്ഷയായി ലഭിക്കുന്നത്.

Related Questions:

ഭേദഗതി ചെയ്ത ഐ .ടി ആക്ട് നിലവിൽ വന്നതെന്ന്
ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ കുറ്റകൃത്യത്തിന് കീഴിൽ വരുന്നത് ?
വിവരസാങ്കേതിക നിയമം പാസ്സാക്കിയ വർഷം :
ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നതിനുള്ള നഷ്ടപരിഹാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ വകുപ്പ് ഏത്

ഐടി ആക്ട് 2000 പ്രകാരം സൈബർ അപ്പലേറ്റ് ട്രിബ്യൂണലിന്റെ ചുമതല/ചുമതലകൾ ഇനി പറയുന്നവയിൽ ഏതെല്ലാമാണ് ?

  1. വിധിനിർണ്ണയ ഉദ്യോഗസ്ഥർ അല്ലെങ്കിൽ കൺട്രോളർ ഓഫ് സർട്ടിഫൈയിംഗ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകൾക്കെതിരായ അപ്പീലുകൾ കേൾക്കാൻ
  2. സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ
  3. ഇ-കൊമേഴ്‌സ് ഇടപാടുകൾ നിയന്ത്രിക്കുന്നതിന്
  4. സുരക്ഷിതമായ ഓൺലൈൻ ഇടപാടുകൾക്കായി ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്