Challenger App

No.1 PSC Learning App

1M+ Downloads
ഒന്നാം പഞ്ചവത്സര പദ്ധതിയിൽ പ്രാധാന്യം നൽകിയത് ഏത് മേഖലയ്ക്കാണ്?

Aകാർഷിക മേഖല

Bവ്യവസായ മേഖല

Cസേവന മേഖല

Dഇതൊന്നുമല്ല

Answer:

A. കാർഷിക മേഖല

Read Explanation:

  • കാര്‍ഷിക പദ്ധതിയില്‍ ഊന്നിയ ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഒന്നാം പഞ്ചവത്സര പദ്ധതി ജലസേചനം, ജല വൈദ്യുതി എന്നിവയില്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്.
  • മേട്ടൂര്‍ ഡാം, ഹിരാക്കുഡ് ഡാം, ഭക്രാനംഗല്‍ ഡാം തുടങ്ങിയ പദ്ധതികള്‍ ഇക്കാലത്ത് നടപ്പാക്കിയവയാണ്.
  • മാനവശേഷി വികസനം, ഗ്രാമീണ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാപനം എന്നിവയും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളായിരുന്നു.
  • കമ്യൂണിറ്റി ബ്ളോക് വഴിയാണ് ഇവ നടത്താന്‍ ഉദ്ദേശിച്ചത്. കേരളത്തില്‍ പാലക്കാട്, കുന്നത്തൂര്‍, നെയ്യാറ്റിന്‍കര, ചാലക്കുടി എന്നിവയായിരുന്നു കമ്യൂണിറ്റി ബ്ളോക്കുകളായി തെരഞ്ഞെടുത്തത്.
  • ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) ഓരോ വര്‍ഷവും 2.1 ആണ് ഉദ്ദേശിച്ചത്. എന്നാല്‍, 3.6 വളർച്ച നേടി.
  • ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഇന്ത്യയില്‍ ഐ.ഐ.ടികള്‍ക്ക് തുടക്കമായത്.

Related Questions:

പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?
Which of the following sectors was given the highest priority in the First Five-Year Plan?
Which programme given the slogan “Garibi Hatao'?
പ്രശാന്ത ചന്ദ്ര മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ?

I. സാമ്പത്തിക വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം എന്നിവ ലക്ഷ്യങ്ങളാണ്.

II. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 മുതൽ 1956 വരെയാണ്.

III. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കിക്കൊണ്ടുള്ള സ്വാശ്രയത്വസമീപനത്തിനാണ് ആദ്യ ഏഴ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ പ്രാധാന്യം നൽകിയത്.