Challenger App

No.1 PSC Learning App

1M+ Downloads
സ്വാമി വിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?

Aരാമകൃഷ്ണ മിഷൻ

Bആര്യ സമാജം

Cവിവേകാനന്ദ സഭ

Dപ്രാർത്ഥനാ സമാജം

Answer:

A. രാമകൃഷ്ണ മിഷൻ

Read Explanation:

രാമകൃഷ്ണ മിഷൻ

  • ശ്രീരാമകൃഷ്ണ പരമഹംസരോടുള്ള ആദര സൂചകമായി സ്വാമി വിവേകാനന്ദൻ 1897 ൽ കൊൽക്കത്തയിലെ ബേലൂരിൽ സ്ഥാപിച്ച പ്രസ്ഥാനം
  • മനുഷ്യസേവയാവണം സന്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും മനുഷ്യനെ സേവിക്കുന്നതാണ് ഈശ്വര സേവ എന്നും രാമകൃഷ്ണ മിഷൻ ഉദ്ബോധിപ്പിക്കുന്നു.
  • സ്വാമി വിവേകാനന്ദന്റെ പ്രമുഖ ശിഷ്യയായ അയർലൻഡുകാരി മാർഗരറ്റ് നോബിൾ എന്ന സിസ്റ്റർ നിവേദിത, രാമകൃഷ്ണ മിഷന്റെ പ്രധാന വക്താവായിരുന്നു.
  • രാമകൃഷ്ണ മിഷന്റെ ആസ്ഥാനം - കൊൽക്കത്തയിലെ ബേലൂർ
  • രാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം - ശാരദാമഠം 

Related Questions:

ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നത് ആര് ?
പെൺകുട്ടികൾക്കായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യ വിദ്യാലയം തുടങ്ങിയ വ്യക്തി ?

ഇന്ത്യൻ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വെച്ച ആവശ്യങ്ങളിൽ ഒന്നാണ് ജാതി വ്യവസ്ഥ നിർമാർജ്ജനം ചെയ്യുകയെന്നത്.മറ്റ് ആവശ്യങ്ങൾ എന്തെല്ലാമായിരുന്നു?

1.വിധവാ പുനര്‍വിവാഹം നടപ്പിലാക്കുക

2.സ്ത്രീവിവേചനം അവസാനിപ്പിക്കുക

3.പുരോഹിത മേധാവിത്വം അവസാനിപ്പിക്കുക

4.എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുക

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 1884-ൽ ബാലഗംഗാധര തിലക്, അഗാർക്കർ, മഹാദേവ ഗോവിന്ദ റാനഡ എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.
  2. പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത് ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയാണ്.
  3. ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം - എഡ്യൂക്കേഷൻ ഈസ് വെൽത്ത്.
  4. ഡോ. സക്കീർ ഹുസൈൻ, എം.എ. അൻസാരി എന്നിവരുടെ നേതൃത്വത്തിൽ അലി സഹോദരന്മാർ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.
    1833 സെപ്റ്റംബർ 27 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വെച്ച് അന്തരിച്ച ഇന്ത്യൻ നവോത്ഥാന നായകൻ ആര് ?