App Logo

No.1 PSC Learning App

1M+ Downloads
കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും, ഭാഷാ പദങ്ങളായി മാറുന്ന ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടം ?

Aപ്രതിരൂപാത്മക ഘട്ടം

Bപ്രവർത്തന ഘട്ടം

Cബിംബന ഘട്ടം

Dഇന്ദ്രിയ ചാലക ഘട്ടം

Answer:

A. പ്രതിരൂപാത്മക ഘട്ടം

Read Explanation:

ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങൾ 

  1. പ്രവർത്തന ഘട്ടം 
  2. ബിംബന ഘട്ടം 
  3. പ്രതിരൂപാത്മക ഘട്ടം

1. പ്രവർത്തന ഘട്ടം (Enactive Stage)

  • പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷയിലൂടെയോ പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖ്യാനിക്കാൻ കഴിഞ്ഞെന്ന് വരില്ല.
  • ഏതൊരു ആശയത്തിൻ്റെയും പ്രാഥമികതലം പ്രവർത്തനത്തിന്റേതാണ് എന്നതാണ് ബ്രൂണറുടെ അഭിപ്രായം.

2. ബിംബന ഘട്ടം (Iconic Stage)

  • നേരിട്ടുള്ള അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.

3. പ്രതിരൂപാത്മക ഘട്ടം / പ്രതീകാത്മക ഘട്ടം (Symbolic Stage)

  • അമൂർത്താശയങ്ങൾ, പ്രതീകങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്.
  • വൈജ്ഞാനിക അനുഭവങ്ങൾ സ്വീകരിക്കുന്നതും  പ്രകടിപ്പിക്കുന്നതുമായ ഘട്ടം. 
  • കുട്ടി നേടിയ അറിവിനെ പ്രതീകങ്ങളുപയോഗിച്ച് കോഡ് ചെയ്യാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
  • ഒരു പഠിതാവ് ഭാഷ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത് ഈ ഘട്ടത്തിൽ ആണ്.
  • കായിക പ്രവർത്തനങ്ങളും, ബിംബങ്ങളും ഭാഷാ പദങ്ങളായി മാറുന്ന ഘട്ടമാണ് പ്രതിരൂപാത്മക ഘട്ടം. 

Related Questions:

കോൾബർഗിന്റെ നൈതിക വികാസ ഘട്ടങ്ങൾക്ക് എത്ര തലങ്ങളുണ്ട് ?
മോൺട്രിയൽ യൂണിവേഴ്സിറ്റിയിൽ നിന്നും Ph.D നേടിയ ആദ്യ വനിത ?
സാന്മാർഗ്ഗിക വികസനം എന്തിനെ സൂചിപ്പിക്കുന്നു ?
കൗമാരം താൽക്കാലിക ബുദ്ധിഭ്രമത്തിന്റെ കാലമാണ് എന്ന് പറഞ്ഞതാര് ?
"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?