App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

  1. സങ്കോചിക്കാനും പൂർവസ്ഥിതി പ്രാപിക്കാനും കഴിവുള്ള കോശങ്ങൾ അടങ്ങിയിരിക്കുന്നത് പേശീകലയിലാണ്
  2. ശരീരചലനം സാധ്യമാക്കുന്നത് പേശികലകളാണ്.
  3. പേശീകലകൾ മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു

Aഎല്ലാം തെറ്റ്

Bഒന്നും മൂന്നും തെറ്റ്

Cരണ്ട് മാത്രം തെറ്റ്

Dമൂന്ന് മാത്രം തെറ്റ്

Answer:

D. മൂന്ന് മാത്രം തെറ്റ്

Read Explanation:

യോജക കല

  • മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയും അവയ്ക്ക് താങ്ങ് വർധിപ്പിക്കുകയും ചെയ്യുന്ന കലകൾ
  • ഉദാ: അസ്ഥി,തരുണാസ്ഥി,നാരുകല,രക്തം

നാഡീകല

  • ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കിടയിൽ നാഡി ആവേഗങ്ങളുടെ  രൂപത്തിൽ, വൈദ്യുത,രാസ സിഗ്നലുകളുടെ പ്രവഹണം  സാധ്യമാക്കുന്നു
  • ഉദാ :  മസ്തിഷ്കം, സുഷുമ്നാ നാഡി, ഞരമ്പുകൾ

പേശീകല

  • ശരീരചലനങ്ങൾ സാധ്യമാക്കുന്ന കലകൾ
  • ഉദാ : അസ്ഥി പേശി, ഹൃദയപേശികൾ, മിനുസമാർന്ന പേശികൾ

ആവരണകല

  • ശരീരത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന കലകൾ
  • ഉദാ :  ദഹനനാളത്തിന്റെയും ത്വക്കിന്റെയും ആവരണം 

Related Questions:

യോജകകലയെ ബാധിക്കുന്ന ക്യാൻസർ :
ദ്രവകാവസ്ഥയിലുള്ള യോജകകലക്ക് ഉദാഹരണമേത് ?
ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ക്യൂബോയിഡൽ കലകൾ വിവിധ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കലകൾ ആകുന്നു.

2.ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും ക്യൂബോയിഡൽ കലകൾ  കാണപ്പെടുന്നു.

ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്ത കോശം ഏതാണ് ?