Challenger App

No.1 PSC Learning App

1M+ Downloads

പോഷണതലങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
  2. സസ്യങ്ങൾ ഒന്നാം പോഷണതലത്തിൽ ഉൾപ്പെടുന്നു
  3. ഒരു ജീവി ഒരു പോഷണതലത്തിൽ മാത്രമേ ഉൾപ്പെടുകയുള്ളു

    Aഎല്ലാം

    B2 മാത്രം

    C1 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    പോഷണതലങ്ങൾ (Trophic Level)

    • ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
    • ഭക്ഷ്യ ശൃംഖലകൾ ആരംഭിക്കുന്നത് സസ്യങ്ങളിൽനിന്ന് ആകയാൽ അവയെ ഒന്നാം പോഷണതലത്തിൽ ഉൾപെടുത്താം.
    • സസ്യങ്ങളിൽനിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികളെ രണ്ടാം പോഷണ തലത്തിലും പോഷണത്തിനായി അവയെ ആശ്രയിക്കുന്ന മാംസാഹാരികളെ മൂന്നാം പോഷണതലത്തിലും പെടുത്താം.
    • മാംസാഹാരികളെ ഇരയാക്കുന്ന ഇരപിടിയന്മാരാണ് നാലാം പോഷണ തലത്തിൽ ഉള്ളത്.
    • ഭക്ഷ്യശ്യംഖലാജാലം സങ്കീർണമാകുന്നതനുസരിച്ച് ഒരു ജീവിതന്നെ വിവിധപോഷണതലങ്ങളിൽ ഉൾപ്പെടാം.

    Related Questions:

    ഒരു ആഹാര ശൃംഖലയിൽ ആദ്യ ഉപഭോക്താവ് ആവാൻ കഴിയാത്ത ജീവിവർഗ്ഗം :
    മാംസാഹാരികളെ ഇരയാകുന്ന ഇരപിടിയന്മാർ ഏത് പോഷണ തലത്തിൽ വരുന്നവയാണ് ?
    പരപോഷികൾ എന്നാൽ?
    ഒരു ആഹാരശൃംഖലയിലെ ഒന്നാമത്തെ ട്രോപിക തലത്തിലെ ജീവികൾ എപ്പോഴും ഇവർ ആയിരിക്കും. ആര് ?

    താഴെ  തന്നിരിക്കുന്നതിൽ ഏതൊക്കെയാണ് ജീവികളെ ആഹാരമാക്കി ജീവിക്കുന്ന സസ്യങ്ങൾ

    1. വീനസ് ഫ്‌ളൈട്രാപ്
    2. പിച്ചർ പ്ലാന്റ്
    3. സൺഡ്യൂ പ്ലാന്റ്