App Logo

No.1 PSC Learning App

1M+ Downloads
ചാന്നാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം അനുവദിച്ച തിരുവിതാംകൂർ രാജാവ് ആര്?

Aശ്രീ ചിത്തിര തിരുനാൾ

Bസ്വാതി തിരുനാൾ

Cഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Dആദിത്യവർമ്മ

Answer:

C. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

Read Explanation:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന‌പാദത്തിൽ നാടാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണു ചാന്നാർ ലഹള എന്നറിയപ്പെടുന്നത്. മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രരേഖകളിൽ പരാമർശിക്കപ്പെടുന്നു. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ ക്ഷത്രിയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ക്രിസ്തുമതം സ്വീകരിച്ചശേഷം മാറുമറച്ചുനടന്നതിനെതിരെ സവർണ്ണഹിന്ദുക്കൾ നടത്തിയ അക്രമവും അതിനുള്ള പ്രതികരണവുമാണ് ഈ ലഹളയിലെ പ്രധാന സംഭവങ്ങൾ. സ്വാതന്ത്ര്യ പൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹള വിലയിരുത്തപ്പെടുന്നു.


Related Questions:

Pandara Pattam proclamation was issued in the year of ?
വേലു തമ്പി ദളവയുടെ പേരിലുള്ള കോളേജ് എവിടെയാണ്?
Who became the Diwan of Avittom Thirunal Balarama Varma after the period of Velu Thampi Dalawa?
The Travancore ruler who shifted Hajoor Kacheri from Kollam to Trivandrum was?
തിരുവിതാംകൂർ രാജാക്കന്മാരുടെ ഔദ്യോഗിക പേര്?