Challenger App

No.1 PSC Learning App

1M+ Downloads
2011-ലെ കേരള പോലീസ് ആക്ട് സെക്ഷൻ 29-ൽ പ്രതിപാദിക്കുന്ന വിഷയം ഏത്?

Aപോലീസ് ഉദ്യോഗസ്ഥൻ്റെ കർത്തവ്യങ്ങൾ

Bപോലീസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനെ സംബന്ധിച്ച്

Cപോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം

Dപോലീസ് ഉദ്യോഗസ്ഥന്റെ വിശദികരണ ബാദ്ധ്യത

Answer:

C. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം

Read Explanation:

സെക്ഷൻ 29 

  • പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

സെക്ഷൻ 29 (1) 

  • ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങ ളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായ സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതുമാണ്.

സെക്ഷൻ 29 (2)

  • നിയമപരമായ ഏതെങ്കിലും ഉദ്ദേശ്യം നിറവേറ്റുന്നതിന് വേണ്ടിയല്ലാതെ പോലീസുദ്യോഗസ്ഥർ ആർക്കെങ്കിലും എതിരായി ബലപ്രയോഗം നടത്തുവാനോ ബലപ്ര യോഗം നടത്തുമെന്നോ അല്ലെങ്കിൽ പ്രതികൂലമായ ഏതെങ്കിലും പോലീസ് നടപടിയോ നിയമ നടപടിയോ സ്വീകരിക്കുമെന്നോ ആരേയും ഭീഷണിപ്പെടുത്തുവാനോ പാടുള്ളതല്ല.

സെക്ഷൻ 29 (3)

  • പോലീസുദ്യോഗസ്ഥർ കുറ്റ കൃത്യത്തിനിരയായവരോട് പ്രത്യേകമായ സഹാനുഭൂതി പെരുമാറ്റത്തിൽ പ്രകടിപ്പിക്കേണ്ടതും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗര ന്മാർ, കഴിവുകളിൽ വ്യത്യസ്‌തരായവർ എന്നി വരുടെ പ്രത്യേകാവശ്യങ്ങൾക്ക് പരിഗണന നൽകുന്നവരുമായിരിക്കേണ്ടതാണ്.

സെക്ഷൻ 29 (4) 

  • പോലീസുദ്യോഗസ്ഥർ അനാവശ്യമായ ആക്രമോത്സുകതാപ്രകടനം വർജ്ജിക്കേണ്ടതും പ്രകോപനമുണ്ടായാൽ തന്നെയും ആത്മനിയന്ത്രണമില്ലാത്ത പെരുമാറ്റം ഒഴിവാക്കേണ്ടതുമാണ്.

സെക്ഷൻ 29 (5)

  • പോലീസുദ്യോഗസ്ഥരുടെ പരിചരണത്തിലോ കസ്റ്റഡിയിലോ ഉള്ള ആരോടും മോശമായി പെരുമാറുവാനോ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുവാനോ പാടുള്ളതല്ല.

സെക്ഷൻ 29 (6) 

  • പോലീസുദ്യോഗസ്ഥർ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുമ്പോൾ ശാരീരികമായി സുസജ്ജരായിരിക്കേണ്ടതും, ഏതെങ്കിലും ചുമതല ശുഷ്കാന്തിയോടുകൂടി ആ സമയം നിർവ്വഹിച്ചതു മൂലമല്ലാതെ, മലിനമായതോ വൃത്തിയോ വെടിപ്പോ ഇല്ലാത്തതോ ആയ അവസ്ഥയിലല്ല എന്ന് സ്വയം ശ്രദ്ധിച്ച് ഉറപ്പാക്കേണ്ടതുമാണ്.

Related Questions:

കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?
മാനഭംഗക്കേസുകളിൽ നിയമപരമായി നൽകാവുന്ന ശിക്ഷകളെക്കുറിച്ച് പഠിക്കാനായി ഇന്ത്യ ഗവൺമെൻറ്റ് നിയമിച്ച കമ്മീഷൻറ്റെ ചെയർമാൻ ആര്?

താഴെ പറയുന്നതിൽ സ്പിരിറ്റിനെ ഡിനാച്ചുറേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

1) Light caoutchoucine 

2) Pyridine

3) Wood naphtha

4) Formaldehyde 

5) Benzene 

A judgment can be reviewed by _______
ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?