App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല ?

Aബോംബെ സർവകലാശാല

Bകേരള സർവകലാശാല

Cഡൽഹി സർവ്വകലാശാല

Dകൊൽക്കത്ത സർവകലാശാല

Answer:

A. ബോംബെ സർവകലാശാല

Read Explanation:

സമൂഹശാസ്ത്രം (Sociology)

  • മനുഷ്യജീവിതത്തിന്റെ സാമൂഹിക വശങ്ങളെക്കുറിച്ച് നടത്തുന്ന ശാസ്ത്രീയ പഠനം - സമൂഹശാസ്ത്രം (Sociology)
  • സമൂഹശാസ്ത്രം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് - സാമൂഹികഭൗതികശാസ്ത്രം (Social Physics) 
  • സമൂഹശാസ്ത്രത്തിന്റെ ഉത്ഭവത്തിന് വഴിയൊരുക്കിയ വിപ്ലവങ്ങൾ :
    • ജ്ഞാനോദയം അഥവാ ശാസ്ത്രവിപ്ലവം 
    • ഫ്രഞ്ചുവിപ്ലവം
    • വ്യാവസായിക വിപ്ലവം
  • സമൂഹശാസ്ത്രം ഉത്ഭവിച്ച നൂറ്റാണ്ട് - പത്തൊമ്പതാം നൂറ്റാണ്ട്
  • പത്തൊമ്പതാം നൂറ്റാണ്ട് ചരിത്രത്തിൽ അറിയപ്പെടുന്നത് - വിപ്ലവയുഗം (Age of Revolutions) 
  • സമൂഹശാസ്ത്രം ഉത്ഭവിച്ച പ്രദേശം - പടിഞ്ഞാറൻ യൂറോപ്പ്
  • സമൂഹശാസ്ത്രത്തിന്റെ പിതാവ് - അഗസ്ത് കോതെ
  • ഇന്ത്യയിൽ സമൂഹശാസ്ത്രപഠനം ആരംഭിച്ച നൂറ്റാണ്ട് - ഇരുപതാം നൂറ്റാണ്ട്
  • ഇന്ത്യയിൽ ആദ്യമായി സമൂഹശാസ്ത്ര പഠന വകുപ്പ് ആരംഭിച്ച സർവകലാശാല - ബോംബെ സർവകലാശാല

Related Questions:

നേരിട്ട് ഉള്ളതോ ബോധപൂർവം അല്ലാത്തതോ ആയ രീതിയിൽ നടക്കുന്ന കാര്യങ്ങൾ സ്വായത്തമാകുന്ന പ്രവണത ആണ് :

തന്നിരിക്കുന്ന സൂചനകൾ വായിച്ച് ഏതുതരം കുടുംബമാണ് എന്ന് തിരിച്ചറിയുക: 

  1. മൂന്ന് നാല് തലമുറകൾ ഒരുമിച്ച് താമസിക്കുന്നു.
  2. അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്ന്.
  3. മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റും ഒരുമിച്ച് താമസിക്കുന്നു.
Family എന്ന പദത്തിന്റെ അർത്ഥം ?

കുടുംബം എന്ന സങ്കൽപ്പത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?

  1. കുടുംബം, സമൂഹം, വിദ്യാലയങ്ങൾ, മാധ്യമങ്ങൾ എന്നിവ സാമൂഹ്യനീതിയുടെ പ്രയോക്താക്കളാണ്.
  2. കുടുംബവും മതവും സാമൂഹിക സ്ഥാപനങ്ങളുടെ ഉദാഹരണങ്ങളാണ്

    സമൂഹത്തിൻ്റെ അടിസ്ഥാന ഘടകമാണ് കുടുംബം എന്ന് പറയാനുള്ള കാരണങ്ങളിൽ ശരിയായ പ്രസ്ഥാവനകൾ തിരഞ്ഞെടുക്കുക :

    1. സമൂഹത്തിലെ ചിട്ടകളും മര്യാദകളും ജീവിതരീതികളും ആദ്യമായി നാം പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്.
    2. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങൾ നിരവേറ്റുന്നത് കുടുംബമാണ്.
    3. സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും അത് വളർത്തുന്നതും നിലനിർത്തുന്നതും കുടുംബമാണ്.