App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?

Aമലബാർ കലാപം

Bആറ്റിങ്ങൽ കലാപം

Cകുറിച്യ കലാപം

Dമുണ്ട കലാപം

Answer:

B. ആറ്റിങ്ങൽ കലാപം

Read Explanation:

ആറ്റിങ്ങൽ കലാപം

  • കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെയുണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപം.
  • ആറ്റിങ്ങൽ കലാപം നടന്ന വർഷം - എ.ഡി 1721 ഏപ്രിൽ 15
  • 1721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു.
  • തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു.

നാട്ടുകാരുടെ എതിർപ്പിനു പിന്നിലുണ്ടായിരുന്ന കാരണങ്ങൾ :

  • ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി
  • കുരുമുളകിന്റെ വിലയിൽ കമ്പനി നടത്തിയ ക്രമക്കേടുകൾ
  • പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജന്റുമാരെ ഒഴിവാക്കി ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നേരിട്ട്  കൈമാറാൻ തീരുമാനിച്ചത്.

  • ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട അഞ്ചുതെങ്ങ് കോട്ടയുടെ പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ - ഗൈഫോർഡ്.
  • കലാപം നടന്ന കാലത്തെ വേണാട് ഭരണാധികാരി - ആദിത്യ വർമ്മ

വേണാട് ഉടമ്പടി

  • ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവെച്ച ഉടമ്പടി - വേണാട് ഉടമ്പടി
  • ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും ഒരു ഇന്ത്യൻ നാട്ടുരാജ്യവും ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി - വേണാട് ഉടമ്പടി
  • വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം - 1723
  • വേണാട് ഉടമ്പടി ഒപ്പുവെച്ചത് : അന്നത്തെ യുവരാജാവായ മാർത്താണ്ഡവർമ്മയും ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ഓമും തമ്മിൽ.
  • വേണാട് ഉടമ്പടിയിൽ നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്നപേരിൽ ഒപ്പുവച്ച ഭരണാധികാരി - മാർത്താണ്ഡവർമ
  • ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചെലവിൽ ഇംഗ്ലീഷുകാർക്ക് കുളച്ചലിൽ ഒരു കോട്ട കെട്ടി കൊടുക്കാമെന്ന് ഏറ്റു.

 


Related Questions:

The secret journal published in Kerala during the Quit India Movement is?
കരിന്തളം നെല്ലു പിടിച്ചെടുക്കൽ സമരം നടന്ന വർഷം?
Ezhava Memorial was submitted on .....
The slogan "Travancore for Travancoreans'' was associated with ?
ഊരൂട്ടമ്പലം ലഹള നടന്ന വർഷം?