Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വ്യത്യസ്തമായ സമാസം ഉള്ള പദമേത്?

Aമരപ്പൊടി

Bപീതാംബരൻ

Cസുമുഖി

Dനാന്മുഖൻ

Answer:

A. മരപ്പൊടി

Read Explanation:

സംബന്ധിക തത്പുരുഷൻ സമാസം

  • പൂർവ്വപദത്തിനും ഉത്തരപദത്തിനും ഇടയിൽ സംബന്ധികാ വിഭക്തിയുടെ പ്രത്യയങ്ങളായ 'ന്റെ', 'ഉടെ' എന്നിവ ലോപിച്ചുപോകുമ്പോൾ രൂപപ്പെടുന്ന തത്പുരുഷ സമാസമാണിത്

  • ഉദാ : മരപ്പൊടി - മരത്തിന്റെ പൊടി

ബഹുവ്രീഹി സമാസം

  • ബഹുവ്രീഹി സമാസം എന്നത് സമാസിക്കുന്ന പദങ്ങളായ പൂർവ്വപദത്തിനോ ഉത്തരപദത്തിനോ പ്രാധാന്യം നൽകാതെ, ഇവ രണ്ടും ചേർന്ന് മൂന്നാമതൊരു പദത്തിന് പ്രാധാന്യം നൽകുമ്പോൾ ഉണ്ടാകുന്ന സമാസമാണ്.

  • ഉദാ : സുമുഖി - സുന്ദരിയായിട്ടുള്ളവൾ

  • നാൻമുഖൻ - നാലു മുഖമുള്ളവൻ

  • പീതാംബരൻ - പീതമായ അംബരം ധരിച്ചവന്‍


Related Questions:

"ആർപ്പു വിളിക്കുവിനുണ്ണികളേ, യല 

കടല, മേന്മേൽ കുരവയിടൂ. കൊ -

ച്ചരുവികളേ, ചെറുകന്യകളേ, ന - 

ല്ലതിഥി നമുക്കിനിയാരിതു പോലെ”.

- തന്നിരിക്കുന്ന വരികളിൽ അടിവരയിട്ട പദത്തിൽ വരുന്ന സന്ധി

പിരിച്ചെഴുതിയിരിക്കുന്ന പദത്തിന്റെ ശരിയായ സന്ധി ഏത് ? എൺ + നൂറ്
'കഞ്ജനേർമിഴി' ബഹുവ്രീഹിയുടെ ഏത് വകഭേദത്തിൽപെടുന്നു ?
'ദിക് + അന്തം' സന്ധി ചെയ്യുമ്പോൾ കിട്ടുന്ന ശരിയായ രൂ പം ഏത്?
'താമരക്കണ്ണൻ' സമാസമേത്?