Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നല്കിയിരിക്കുന്നവരിൽ ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട 'ടെന്നീസ്കോർട്ട് അസ്സംബ്ലിക്ക്' നേതൃത്വം കൊടുത്തവരിൽ പെടാത്തത് ആര് ?

Aമിറാബോ

Bനെക്കർ

Cഅബ്ബേസീയെസ്

Dഴാങ് - സിൽവിയൻ ബൈലി

Answer:

B. നെക്കർ

Read Explanation:

ടെന്നീസ്കോർട്ട് അസംബ്ലി

  • ലൂയി പതിനാറാമൻ, ഉപരിസഭയുടെ പിന്തുണയോടെ, മൂന്നാം എസ്റ്റേറ്റുകാരുടെ സഭ സമ്മേളിച്ചിരുന്ന ഹാൾ അടച്ചിടുകയും, പട്ടാളക്കാവൽ ഏർപ്പെടുത്തുകയും ചെയ്തു.

  • ജൂൺ 20 ന് ഴാങ് - സിൽവിയൻ ബൈലി, അബ്ബേസീയെസ്, മിറാബോ തുടങ്ങിയവരുടെ നേതൃത്വത്തിൽ തൊട്ടടുത്തുണ്ടായിരുന്ന ടെന്നീസ്കോർട്ടിൽ മൂന്നാം എസ്റ്റേറ്റിലെ പ്രതിനിധികൾ സമ്മേളിച്ചു.

  • ഒരു വ്യവസ്ഥാപിത ഭരണഘടന ഉണ്ടാകുന്നതുവരെ തങ്ങൾ പിരിഞ്ഞു പോവുകയില്ലെന്ന് അവർ പ്രഖ്യാപിച്ചു.

  • ഇത് പിൽക്കാലത്ത് 'ടെന്നീസ്കോർട്ട് പ്രതിജ്ഞ' (Tennis Court Oath) എന്നറിയപ്പെട്ടു.

  • ദേശീയസഭയുടെ ഈ സമ്മേളനമാണ് പിൽക്കാലചരിത്രത്തിൽ 'ടെന്നീസ്കോർട്ട് അസംബ്ലി' എന്ന പേരിൽ വിഖ്യാതമായത്.


Related Questions:

ഫ്രാൻസിലെ ഉന്നതകുലജാതർ പരമ്പരാഗതമായി ധരിച്ചിരുന്ന കാൽമുട്ടുവരെയുള്ള പാന്റ്സ് എന്തായിരുന്നു?
1789-ൽ ഫ്രാൻസിൽ പുറത്തിറക്കിയ പേപ്പർ കറൻസിയുടെ പേരെന്തായിരുന്നു?
ഗാബെൽ (Gabelle) നികുതി പതിനഞ്ചാം നൂറ്റാണ്ടിൽ ഏതു ഉൽപ്പന്നത്തിനായി മാത്രം പ്രാബല്യത്തിൽ വന്നു?

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഫ്രാൻസിലെ ബൂർബൺ രാജാക്കന്മാർക്കിടയിലുണ്ടായിരുന്ന 'ദൈവദത്താധികാരസിദ്ധാന്ത'വുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദൈവദത്താധികാരസിദ്ധാന്തമനുസരിച്ച് രാജാവ് ദൈവത്തിന്റെ പ്രതിനിധിയാണ്
  2. രാജാക്കന്മാർക്ക് അവരുടെ അധികാരം ദൈവത്തിൽ നിന്ന് ലഭിച്ചതാണ്.
  3. സ്വേച്ഛാധിപത്യഭരണത്തെ പിന്തുണയ്ക്കുന്നവർ ഈ സിദ്ധാന്തത്തിൽ വിശ്വസിച്ചു
    ഫ്രഞ്ച് സമൂഹത്തിൽ ഒന്നാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ആര് ?