Challenger App

No.1 PSC Learning App

1M+ Downloads
2025-ൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി താരം ഇവരിൽ ആരാണ് ?

Aപി. മാളവിക

Bആശാ ശോഭന

Cദീപ്തി

Dനിഖില

Answer:

A. പി. മാളവിക

Read Explanation:

  • 2025-ൽ ഇന്ത്യൻ സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ഇടം നേടിയ മലയാളി താരമാണ് കാസർകോട് നീലേശ്വരം (ബങ്കളം) സ്വദേശിയായ പി. മാളവിക.

  • 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം: 1999-ൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ബെന്റ്‌ല ഡിക്കോത്തയ്ക്ക് ശേഷം ഇന്ത്യൻ സീനിയർ വനിതാ ഫുട്‌ബോൾ ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വനിതാ താരമാണ് മാളവിക.

  • 2025 മേയിൽ ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള സൗഹൃദ മത്സരത്തിലൂടെയാണ് മാളവിക ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. തുടർന്ന് തായ്‌ലൻഡിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മംഗോളിയക്കെതിരായ മത്സരത്തിൽ പകരക്കാരിയായി ഇറങ്ങി താരം ഇന്ത്യക്കായി ഗോൾ നേടുകയും ചെയ്തു.

  • ആശാ ശോഭന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ പ്രശസ്ത മലയാളി താരമാണ്


Related Questions:

2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം
പങ്കജ് അദ്വാനി ഏത് കായിക ഇനത്തിലാണ് ലോക ചാമ്പ്യൻ ?
Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈന മാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
കൊനേരുഹംപി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?